തെരുവ് നായ്ക്കളുടെ കൂട്ടാക്രമണം; വൈക്കത്തെ കോഴിഫാമിൽ 450 ഓളം കോഴികൾ ചത്തു

വൈക്കം : തെരുവ് നായ്ക്കളുടെ കൂട്ട ആക്രമണത്തിൽ വൈക്കത്തെ കോഴിഫാമിൽ 450 ഓളം കോഴികൾ ചത്തു.ഇന്ന് പുലർച്ചെ 3.30 ഓടെ മറവൻതുരുത്തിലെ വാഴേകാട് കുരിയാത്തുംവേലിൽ കെ.ആർ സുകുമാരൻ്റെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് തെരുവ് നായ്ക്കളുടെ ആക്രമണം ഉണ്ടായത്.കോഴിഫാമിൻ്റെ ഒരു ഭാഗത്തെ തൂണ് തകർത്ത ശേഷം മണ്ണ് മാന്തി കുഴിച്ച് അകത്ത് കടന്നാണ് പകുതി വളർച്ചയെത്തിയ 450 ഓളം കോഴികളെ തെരുവ് നായ്ക്കൾ കടിച്ച് കൊന്നത്.1000 കോഴികളെയാണ് ഫാമിൽ വളർത്തിയിരുന്നത്.

Advertisements

കോഴികളുടെ ബഹളം കേട്ട് എത്തിയ വീട്ടുകാർ ഇവയെ ഓടിച്ചു വിടുകയായിരുന്നു.നായകളുടെ ആക്രമണത്തോടെ 3 ലക്ഷം രൂപയോളം നഷ്ടം ഉണ്ടായതായി ഫാം ഉടമ സുകുമാരൻ പറഞ്ഞു.കഴിഞ്ഞ 20 വർഷമായി കോഴിഫാം നടത്തു വരാണ് സുകുമാരനും ഭാര്യയും.പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യവും അതിരൂക്ഷമായിരിക്കുകയാണ്.കൂട്ടം കൂടിയെത്തുന്ന തെരുവ് നായ്ക്കൾ വളർത്ത് മൃഗങ്ങളെയും മറ്റും ആക്രമിക്കുന്നത് പതിവാണെന്നും ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും രൂക്ഷമായ തെരുവ് നായ ശല്യത്തിന് പരിഹാരമില്ലെന്നും പ്രദേശവാസികൾ പറയുന്നു.നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ കോഴികൾ തുടർന്നും ചത്ത് വീഴുകയാണെന്നും ഫാം ഉടമകൾ പറയുന്നു.

Hot Topics

Related Articles