ഔദ്യോഗികമായ പൊതുപരിപാടിയില്‍ ത്രിവർണപതാക മാത്രമേ പാടുള്ളൂ: ഗവർണറോട് നിലപാട് കടുപ്പിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ഔദ്യോഗികമായ പൊതുപരിപാടിയില്‍ ത്രിവർണപതാക മാത്രമേ പാടുള്ളൂ എന്ന് ഗവർണറോട് സംസ്ഥാന സർക്കാർ. രാജ്ഭവൻ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ദേശീയ ചിഹ്നവും ദേശീയ പതാകയും ഉറപ്പാക്കണമെന്നും സംസ്ഥാന സർക്കാർ ഗവർണർക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.ഭാരതാംബ വിഷയം വിവാദമായതിന് പിന്നാലെ ഗവർണർ രാജേന്ദ്ര ആർലേക്കർ സംസ്ഥാന സർക്കാരിന് കത്തു നല്‍കിയിരുന്നു. ഇതിനു മറുപടിയായാണ് കാവിപ്പതാകയെന്തിയ ഭാരതാംബയോടുള്ള സംസ്ഥാന സർക്കാരിന്റെ സമീപനം വ്യക്തമാക്കി സർക്കാർ കത്തുനല്‍കിയത്.

Advertisements

കാവിപ്പതാകയെന്തിയ ഭാരതാംബയോടുള്ള എതിർപ്പിനുള്ള കാരണം സംസ്ഥാന സർക്കാർ ഗവർണർക്ക് നല്‍കിയ കത്തില്‍ വിശദീകരിക്കുന്നുണ്ട്. 1947-ലെ ഭരണഘടനാ അസംബ്ലിയിലെ ചർച്ചയെ ഉദ്ധരിച്ചാണ് സംസ്ഥാന സർക്കാർ ഇക്കാര്യം വിശദമാക്കുന്നത്. ദേശീയപതാക രൂപകല്പന ചെയ്യുന്ന സമയത്ത് സാമുദായികമോ സാമൂഹികമോ ആയ പരിഗണനകള്‍ ഉണ്ടായിരുന്നില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഔദ്യോഗികമായ പൊതുപരിപാടിയില്‍ ത്രിവർണപതാക മാത്രമേ പാടുള്ളൂ. മറ്റേത് ചിഹ്നവും ദേശീയ പതാകയെയും ദേശീയ ചിഹ്നത്തെയും അപമാനിക്കുന്നതിന് തുല്യമാണ്. രാജ്ഭവൻ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ദേശീയ ചിഹ്നവും ദേശീയ പതാകയും ഉറപ്പാക്കണം. ഇതുസംബന്ധിച്ച്‌ ഗവർണർ രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശം നല്‍കണമെന്നും സർക്കാർ അറിയിച്ചു.

രാജ്ഭവനിലെ പരിപാടിയില്‍ ഭാരതാംബ ചിത്രത്തില്‍ പുഷ്പാർച്ചന നടത്തിയതില്‍ പ്രതിഷേധിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. വിഷയത്തില്‍ എതിർപ്പറിയിച്ച്‌ ഗവർണർ കഴിഞ്ഞ ദിവസം മന്ത്രി വി. ശിവൻകുട്ടിക്കെതിരേ കത്തയച്ചിരുന്നു. തുടർന്നാണ് സർക്കാർ ഗവർണർക്ക് കത്തുനല്‍കിയത്. ആർഎസ്‌എസ് പരിപാടികളില്‍ ഉപയോഗിക്കുന്ന ഭാരതാംബ ചിത്രം രാജ്ഭവനില്‍ ഉപയോഗിക്കുന്നതിലെ വിയോജിപ്പ് സംസ്ഥാന സർക്കാരിന്റെ കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

Hot Topics

Related Articles