യുവജനക്ഷേമ ബോർഡ് ജില്ലാ യുവകേന്ദ്രം : ലഹരിവിരുദ്ധ ദിനം ആചരിച്ചു

പത്തനംതിട്ട : യുവജനക്ഷേമ ബോർഡ് ജില്ലാ യുവകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സെമിനാർ, ലഹരിവിരുദ്ധപ്രതിജ്ഞ, തെരുവുനാടകം എന്നിവ സംഘടിപ്പിച്ചു. കാതോലിക്കേറ്റ് ഹയർസെക്കൻഡറി സ്‌കൂളിൽ ഡിവൈഎസ്‌പി എസ്. അഷാദ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ കോഡിനേറ്റർ ബിബിൻ എബ്രഹാം അധ്യക്ഷത വഹിച്ചു. സ്കൂ‌ൾ പ്രിൻസിപ്പൽ ജേക്കബ് ജോർജ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ചന്ദ്രികാദേവി, കോഡിനേറ്റർമാരായ അജിൻ വർഗീസ്, മനീഷ, വനമാലി എന്നിവർ പങ്കെടുത്തു. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് വനിതാ സിവിൽ എക്സൈസ് ഓഫീസർ ഗീതാലക്ഷ്മി ക്ലാസെടുത്തു.

Advertisements

Hot Topics

Related Articles