കോട്ടയം : ജാഗ്രതാ ന്യൂസ് വാർത്ത ഫലം കണ്ടു.കോട്ടയം വടവാതൂരിൽ വീടൊഴിഞ്ഞു പോയ വീട്ടുകാർ വളർത്ത് നായെ അഞ്ചുദിവസമായി ജനൽ കമ്പിയിൽ കെട്ടിയിട്ടിട്ട് പോയ സംഭവത്തിൽ വീട്ടുടമ നേരിട്ട് എത്തി നായയെ കൊണ്ടുപോയി. കഴിഞ്ഞ ദിവസമായിരുന്നു ജാഗ്രത ന്യൂസ് വാർത്ത പുറത്തുവിടുന്നത്. ഇതിന് പിന്നാലെ ആണ് ഉടമ തന്നെ നേരിട്ട് എത്തി നായയെ കൊണ്ടുപോയത്.കോട്ടയം വടവാതൂർ ബണ്ട് റോഡിൽ കരിപ്പാൽ പടിക്ക് സമീപം ചെമ്പോലയിലാണ് നായെ വീടിന്റെ ജനൽ കമ്പിയിൽ കെട്ടിയിട്ടിട്ട് വീട്ടുടമസ്ഥർ പോയത്.വെള്ളം കയറുന്ന വീട്ടിൽ രക്ഷക്കായി നിലവിളിക്കുന്ന നായയുടെ സങ്കടക്കാഴ്ച ആരെയും വേദനിപ്പിക്കുന്നതായിരുന്നു.
രാത്രിയിലും പകലും നിർത്താതെ നിലവിളിക്കുകയായിരുന്ന നായക്ക് കൃത്യമായ സമയങ്ങളി ഭക്ഷണവും ഇല്ലായിരുന്നു. മലമൂത്ര വിസർജനത്തിന് പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു നായ.വീടിനു ചുറ്റും വെള്ളം കയറിയതിനാൽ വഴിയിലേക്ക് ഇറങ്ങിയായിരുന്നു നായയുടെ നിൽപ്പ്. മഴ വന്നാൽ കയറി നിൽക്കാൻ ഇതിന് കൂടുമില്ല. ഇതിന് പിന്നാലെയാണ് ജാഗ്രത ന്യൂസ് വാർത്ത പുറത്തുവിടുന്നത്. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെയോടു കൂടി ഉടമ നേരിട്ട് എത്തി നായയെ കൊണ്ടുപോയത്.