ഏഴാമത് ബ്രഹ്മമംഗലം മാധവൻ അനുസ്മരണസമ്മേളനം നടത്തി

കോട്ടയം : കെ ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 5017ബ്രഹ്മമംഗലം ഈസ്റ്റ്‌ ശാഖയിലെ ഡോ പൽപ്പു കുടുംബ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ഏഴാമത് ബ്രഹ്മമംഗലം മാധവൻ അനുസ്മരണ സമ്മേളനം യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു.’അധ്യാപകനും കവിയും സംസ്‌കൃത പണ്ഡിതനുംതികഞ്ഞ ശ്രീനാരായണീയനും പത്രാധിപ സമിതി അംഗവുമായിരുന്ന മാധവൻ മാസ്റ്റർ നാടിന്റെ അഭിമാനം ആയിരുന്നതായി യോഗം വിലയിരുത്തി”. ചെയർമാൻ സി വി ദാസൻ അധ്യക്ഷത വഹിച്ചു. അകാലത്തിൽ മരണമടഞ്ഞ മാധവൻമാസ്റ്റരുടെ പുത്രനും കുടുംബ യൂണിറ്റ് ചെയർമാനും ആയിരുന്ന മനോജ്‌ മാധവനെയും യോഗം അനുസ്മരിച്ചു.

Advertisements

ജി സോമൻ സ്വാഗതം ആശംസിച്ചു യൂണിയൻ കമ്മിറ്റി അംഗം അഡ്വ പിവി സുരേന്ദ്രൻ മുഖ്യ പ്രസംഗം നടത്തി.യൂത്ത് മൂവ് മെന്റ് യൂണിയൻ പ്രസിഡന്റ്‌ ഗൗതംസുരേഷ്ബാബു,അനീഷ് കൃഷ്ണൻ, എം ഡി ബിജു, കെജി ബാബു, എം കെ രവി, ബേബി, പിഡിബാബു, സുജ ബിജു, സുജ പ്രസാദ്, ലളിത ബാബു, രമണി സോമൻ, സുമസജീവ്, പ്രസന്ന ബാബു, ശ്രീലേഖ ഗോപി തുടങ്ങിയവർ നേതൃത്വം നൽകി.

Hot Topics

Related Articles