കോട്ടയം: പാലാ എം.എ.സി.ടി. കോടതിയിലെ വ്യവഹാരങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഗവൺമെന്റ് പ്ലീഡറെ നിയമിക്കുന്നതിനായി യോഗ്യരായ അഭിഭാഷകരുടെ പാനൽ രൂപീകരിക്കുന്നു.
Advertisements
യോഗ്യതയുള്ള അഭിഭാഷകർ നിശ്ചിത യോഗ്യതയും ജനനതീയതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വെള്ളപേപ്പറിൽ ഫോട്ടോ ഒട്ടിച്ച് അപേക്ഷിണം. അപേക്ഷകൾ ജൂലൈ ഏഴിന് വൈകിട്ട് മൂന്നു വരെ ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ നേരിട്ടോ തപാൽ മുഖേനയോ നൽകണം.