ചൈതന്യ എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഫാ. എബ്രാഹാം മുത്തോലത്ത് ഫൗണ്ടേഷനുമായി സഹകരിച്ച് കെ.എസ്.എസ്.എസ് സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സഹായ ഹസ്തവും മാര്‍ഗ്ഗ ദീപവുമായി നിലകെള്ളുന്ന മഹനീയ വ്യക്തിത്വങ്ങളെ ആദരിക്കുക എന്ന ലക്ഷ്യത്തോടെ ഏര്‍പ്പെടുത്തിയ ചൈതന്യ എക്സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു. കോട്ടയം തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച അവാര്‍ഡ് വിതരണ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വ്വഹിച്ചു.

Advertisements

ജനക്ഷേമത്തിലൂന്നിയ വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുവാന്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടത്തി വരുന്ന പരിശ്രമങ്ങള്‍ അഭിനന്ദനിയമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനും ആഭ്യന്തര വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിയുമായിരുന്ന ടി.കെ. ജോസ്, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്ജ് എക്സ് എം.എല്‍.എ, കേരള സംസ്ഥാന ഡിസെബിലിറ്റി കമ്മീഷണര്‍ ഡോ. ബാബുരാജ് പി.റ്റി, പത്തനംതിട്ട ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷേര്‍ളി സക്കറിയാസ്, റിട്ടയേര്‍ഡ് തഹസ്സില്‍ദാറും കെ.എസ്.എസ്.എസ് ബോര്‍ഡ് മെമ്പറുമായ ജോര്‍ജ്ജ് കുര്യന്‍ പാണ്ടവത്ത് എന്നിവര്‍ക്കാണ് ഇരുപതിനായിരത്തി ഒന്ന് രൂപയും (20001) മൊമന്റോയും അടങ്ങുന്ന പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാഹോദര്യത്തില്‍ അധിഷ്ഠിതമായ സാമൂഹ്യ പ്രവര്‍ത്തനത്തിലൂടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ മുഖ്യധാരാവത്ക്കരണം സാധ്യമാക്കുവാന്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വഴിയൊരുക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. കോട്ടയം അതിരൂപത വികാരി ജനറാളും കെ.എസ്.എസ്.എസ് പ്രസിഡന്റുമായ വെരി റവ. ഫാ. തോമസ് ആനിമൂട്ടില്‍ അനുഗ്രഹപ്രഭാഷണം നടത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, മാണി സി. കാപ്പന്‍ എം.എല്‍.എ, അഡ്വ. ചാണ്ടി ഉമ്മന്‍ എം.എല്‍.എ, തോമസ് ചാഴികാടന്‍ എക്‌സ്. എം.പി, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസ്സി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ എന്നിവര്‍ പ്രസംഗിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ആര്യ രാജന്‍, ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് പി.എ. ബാബു പറമ്പടത്ത്മലയില്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം, കോട്ടയം മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി എ.ജെ. തോമസ്, ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഷൈനി സിറിയക്, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് പ്രസിഡന്റ് ജോണീസ് പി. സ്റ്റീഫന്‍, കോട്ടയം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് എന്‍ഫോഴ്സ്മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി. ആശാകുമാര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെയിംസ് കുര്യന്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആലീസ് ജോസഫ്, കോട്ടയം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ റ്റി.സി. റോയി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരിന്നു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തന മേഖലകളില്‍ നിന്നായി ആയിരത്തി അഞ്ഞൂറോളം സ്വാശ്രയസംഘ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു.

Hot Topics

Related Articles