പുളിക്കൽ കവല: വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളി സ്ഥാപകനായ ചെറിയ മഠത്തിൽ വലിയ യാക്കോബ് കത്തനാർ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും, കൂദാശയും നാളെ ജൂൺ 29 ഞായറാഴ്ച പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ നിർവഹിക്കുന്നു. ഞായറാഴ്ച
5.30 ന് പരിശുദ്ധ കാതോലിക്കാബാവയേയും, ഭദ്രാസന മെത്രാപ്പോലീത്ത ഡോക്ടർ യൂഹാനോൻ മാർ ദിയസ്കോറോസിനെയും പള്ളിയിലേക്ക് ഇടവക സമൂഹം സ്വീകരിക്കും. തുടർന്ന് സന്ധ്യാ നമസ്കാരം. 6.30 ന് മന്ദിരത്തിന്റെ ഉത്ഘാടനo പരിശുദ്ധ കാതോലിക്കാ ബാവ, തുടർന്ന് കൂദാശ. ഡോക്ടർ യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത സഹകാർമികത്വം നൽകും. 7 ന് സമ്മേളനം ആദരിക്കൽ ചടങ്ങ്, കാതോലിക്കബാവ മുഖ്യ പ്രഭാഷണം നടത്തും. യൂഹാനോൻ മാർ ദിയസ്കോറോസ് അധ്യക്ഷത വഹിക്കും. ചടങ്ങുകൾക്ക് വികാരി ഫാ. അലക്സ് തോമസ്, സഹ വികാരി ഫാ. ജോൺ സ്കറിയ, ട്രസ്റ്റി എം.എ. അന്ത്രയോസ്, സെക്രട്ടറി രാജൻ ഐസക്ക് എന്നിവർ നേതൃത്വം നൽകും.
ചെറിയ മഠത്തിൽ വലിയ യാക്കോബ് കത്തനാർ മന്ദിരം ഉദ്ഘാടനം ജൂൺ 29 ഞായറാഴ്ച

Advertisements