തിരുവല്ല :
തിരുവല്ല – കായംകുളം സംസ്ഥാന പാതയിലെ കടപ്രയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തെ തുടർന്ന്
ചികിത്സയിലിരിക്കെ നാലുവയസ്സുകാരൻ മരിച്ചു.
കടപ്ര മാന്നാർ അറുതനം കേരിൽ വീട്ടിൽ റോണിയുടെ മകൻ റാഫേൽ മാത്യു (4) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന റാഫേലിന്റെ അച്ഛനും അമ്മയും കൈയ്ക്ക് പൊട്ടലും മറ്റ് രണ്ടു സഹോദരങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവർ പ്രാഥമിക ചികിത്സ തേടി.
വ്യാഴാഴിച്ച പുലർച്ചെ മൂന്നിനാണ് അപകടം. അയർലണ്ട് യാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരവെ വീടിന് ഒരു കിലോമീറ്റർ അകലെയാണ് അപകടം ഉണ്ടായത്. കടപ്ര മഹാലക്ഷ്മി നടയ്ക്ക് സമീപം ആൻസ് ഓഡിറ്റോറിയത്തിന്റെ മതിലിലേക്കാണ് കാർ ഇടിച്ചു കയറിയത്. ഗുരുതര പരിക്കേറ്റ റാഫേലിനെ പരുമല ആശുപത്രിയിലും പിന്നിട് തിരുവല്ല സ്വകാര്യ മെഡിക്കൽ കേളേജിലും എത്തിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു. വളഞ്ഞവട്ടം സ്റ്റെല്ലാ മേരീസ് സ്കൂൾ എൽ കെ ജി വിദ്യാർത്ഥിയാണ് റാഫേൽ.