കൊച്ചി: എറണാകുളത്ത് കത്രിക്കടവ് റോഡിൽ ബാറിലുണ്ടായ സംഘർഷത്തിൽ യുവാവിന് വൈൻ ഗ്ലാസുകൊണ്ട് കുത്തേറ്റ സംഭവത്തിൽ യുവതി കസ്റ്റഡിയിൽ. കൊച്ചി എടശ്ശേരി മില്ലേനിയൻസ് ബാറിലെ ഡിജെ പാർട്ടിക്കിടെയാണ് സംഭവം. പാർട്ടിക്കിടെയുണ്ടായ സംഘർഷത്തിനിടെയാണ് ആക്രമണം. സംഭവത്തിൽ ഉദയം പേരൂർ സ്വദേശിനിയായ ജലീഷ സാഗറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തൊടുപുഴ സ്വദേശിയായ ബഷീർ എന്ന യുവാവിനെയാണ് ജലീഷ ആക്രമിച്ചത്.
യുവ സിനിമ താരവും മുതിർന്ന പിന്നണി ഗായകനും സിനിമ- സീരിയൽ പ്രവർത്തകരുമടക്കം പങ്കെടുത്ത ഡിജെ പാർട്ടിക്കിടെയായിരുന്നു അക്രമം. തന്നോട് അപമര്യാദയായി പെരുമാറിയതിനാലാണ് ആക്രമിച്ചതെന്ന് ജലീഷ പൊലീസിന് മൊഴി നൽകി. യുവാവ് തന്നെ മോശമായി സ്പർശിച്ചുവെന്നും ഇതാണ് താൻ പ്രതികരിച്ചതെന്നും യുവതി പറഞ്ഞു. ജലീഷ വൈൻ ക്ലാസുകൊണ്ട് യുവാവിനെ ചെവിക്ക് പിന്നാണ് ആക്രമിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുവാവിന്‍റെ പരിക്ക് സാരമുള്ളതല്ല. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവിനെ ആക്രമിച്ച യുവതിയെ പുലർച്ചെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.