ലോക ക്ലബ് ഫുഡ്ബോൾ ലോകകപ്പ് : പാല്‍മിറാസ് ക്വാർട്ടറില്‍: ഇന്ന് പി എസ് ജിയും മെസിയും നേർക്കുനേർ

ഫിലാഡല്‍ഫിയ: ക്ലബ് ലോകകപ്പിലെ ആദ്യ പ്രീക്വാർട്ടർ പോരാട്ടത്തില്‍ എക്‌സ്‌ട്രാ ടൈമില്‍ പൗലീഞ്ഞോ നേടിയ ഗോളില്‍ ബൊട്ടഫോഗോയെ 1-0ത്തിന് വീഴ്‌ത്തി പാല്‍മിറാസ് ക്വാർട്ടറിലെത്തി. ബ്രസീലിയൻ ക്ലബുകള്‍ മുഖാമുഖം വന്ന പ്രീക്വാർട്ടറില്‍ നിശ്ചിത സമയത്ത് ഇരുടീമും ഗോള്‍ രഹിത സമനിലപാലിച്ചതിനാലാണ് മത്സരം എക്‌സ്‌ട്രാ ടൈമിലേക്ക് നീണ്ടത്. പകരക്കാരനായിറങ്ങിയ പൗലീഞ്ഞോ 100-ാം മിനിട്ടിലാണ് പാല്‍മിറാസിന്റെ വിജയഗോള്‍ നേടിയത്. 116-ാം മിനിട്ടില്‍ പാല്‍മിറാസിന്റെ ഗുസ്താവോ ഗോമസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി.

Advertisements

ഇന്ന് പ്രീക്വാർട്ടറില്‍ ഇന്റർ മയാമിയും പി.എസ്.ജിയും തമ്മില്‍ ഏറ്റുമുട്ടും. മയാമിയുടെ പ്ലേമേക്കർ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി തന്റെ മുൻ ടീമിനെതിരെ മുഖാമുഖം വരുന്ന മത്സരം ഇന്ത്യൻ സമയം രാത്രി 9.30 മുതലാണ്. ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായാണ് മയാമി നോക്കൗട്ടില്‍ എത്തിയത്. ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായാണ് പി.എസ്.ജി അവസാന പതിനാറില്‍ ഇടം നേടിയത്. 12.30ന് തുടങ്ങുന്ന മറ്രൊരു പ്രീക്വാർട്ടറില്‍ ബയേണ്‍ മ്യൂണിക്ക് ഫ്ലമെംഗോയെ നേരിടും. ഇന്നലെ ബ്രസീലിയൻ ടീമുകളായ ബൊട്ടഫോഗോയും പല്‍മീരാസും തമ്മിലുള്ള പ്രീക്വാർട്ടർ മത്സരത്തോടെ ക്ലബ് ലോകകപ്പിന്റെ നോക്കൗട്ട് മത്സരങ്ങക്ക് തുടക്കമായി.

Hot Topics

Related Articles