കണ്ണില്‍ മുളകുപൊടി വിതറി, വടികൊണ്ട് അടിച്ചു : കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി : ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയത് അതി ക്രൂരമായി

ഡല്‍ഹി: കര്‍ണാടകയിലെ തുംകൂര്‍ ജില്ലയിലെ തിപ്തൂര്‍ താലൂക്കിലെ കടഷെട്ടിഹള്ളി ഗ്രാമത്തില്‍ ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. 2025 ജൂണ്‍ 24-നാണ് സംഭവം നടന്നത്. കൊല്ലപ്പെച്ച ശങ്കരമൂര്‍ത്തി (50) വീട്ടില്‍ നിന്ന് അകലെയുള്ള ഒരു ഫാംഹൗസില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഭാര്യ സുമംഗല തിപ്തൂരിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പാചകക്കാരിയായി ജോലി ചെയ്തിരുന്നു. കര്‍ദലുസന്തെ ഗ്രാമത്തിലെ നാഗരാജുവുമായുള്ള അവിഹിതബന്ധം ഭര്‍ത്താവ് അറിഞ്ഞതോടെ, ഇരുവരും ചേര്‍ന്ന് ശങ്കരമൂര്‍ത്തിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തി.

Advertisements

സംഭവദിവസം, സുമംഗല ഭര്‍ത്താവിന്റെ കണ്ണില്‍ മുളകുപൊടി വിതറി, വടികൊണ്ട് അടിക്കുകയും, കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയും ചെയ്തു. കൊലപാതകത്തിന് ശേഷം, മൃതദേഹം ഒരു ചാക്കില്‍ കെട്ടി ഏകദേശം 30 കിലോമീറ്റര്‍ ദൂരെയുള്ള തുരുവേക്കരെ താലൂക്കിലെ ദണ്ഡനീശ്വര പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വയലിലെ കിണറ്റില്‍ തള്ളിയതായി പോലീസ് വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരയുടെ കിടക്കയില്‍ മുളകുപൊടിയുടെ അടയാളങ്ങളും പോരാട്ടത്തിന്റെ തെളിവുകളും കണ്ടെത്തിയതോടെ സംശയം ശക്തമായി. തുടര്‍ന്ന് സുമംഗലയെ ചോദ്യം ചെയ്തു. അവരുടെ മൊബൈല്‍ ഫോണ്‍ കോള്‍ വിവരങ്ങള്‍ പരിശോധിച്ചതും കൊലപാതക ഗൂഢാലോചന വെളിപ്പെടുത്താന്‍ പോലീസിന് സഹായകമായി. ചോദ്യം ചെയ്യലില്‍ സുമംഗല കുറ്റം സമ്മതിച്ചു. നോണ്‍വിനകരെ പോലീസ് സ്റ്റേഷനില്‍ കേസെടുത്ത് കൂടുതല്‍ അന്വേഷണം തുടരുകയാണ്.

Hot Topics

Related Articles