സൂംബയെ എസ്എൻഡിപി പൂർണമായും പിന്തുണയ്ക്കുന്നു; സൂംബയുമായി സർക്കാർ മുന്നോട്ട് പോകണമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ : സൂംബയെ എസ്എൻഡിപി പൂർണമായും പിന്തുണയ്ക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ. മുസ്ലീം സമുദായത്തിലെ ഒരു വിഭാഗം നേതൃത്വം ഇതിനെ എതിർക്കുന്നു. ഈ നിലപാട് ശരിയല്ല. വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. മതവികാരം വൃണപ്പെടുത്താൻ ശ്രമം.

Advertisements

ഈ ശ്രമങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണം. സൂംബയുമായി സർക്കാർ മുന്നോട്ട് പോകണം. മത രാജ്യമോ മത സംസ്ഥാനമോ സൃഷ്ടിക്കാൻ ശ്രമമെന്ന് ആരെങ്കിലും പറഞ്ഞാൽ തെറ്റ്‌ പറയാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി വിമർശിച്ചു. നിലമ്പൂർ തെരഞ്ഞെടുപ്പ് സീറ്റ് യുഡിഎഫിന്റേത്, അവർ ജയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അത് അംഗീകരിക്കണം. എൽഡിഎഫ് തോറ്റു എന്ന് പറയാനാവില്ല. നല്ല വോട്ട് നേടി. ലീഗ് കോൺഗ്രസും ഒരുമിച്ച് നിന്നു. അൻവറിന്റെ ശക്തി തിരിച്ചറിഞ്ഞു. ജനങ്ങളെ കൂടെ നിർത്താൻ അൻവറിന് കഴിഞ്ഞു. അൻവർ നേടിയ വോട്ടുകൾ ചെറുതായി കാണാൻ ആവില്ല. അൻവർ പാർടിക്ക് വിധേയമായാൽ എടുക്കാമെന്നാണ് കോൺഗ്രസ്സ് നിലപാട് മികച്ചത്.

സമീപ ചരിത്രത്തിൽ യുഡിഎഫ് എടുത്ത ഉറച്ച തീരുമാനമാണിത്. നിലമ്പൂർ വിജയം വിഡി സതീശന്റെ വിജയമല്ല. കൂട്ടായ്മയുടെ ജയമെങ്കിലും അവകാശം ലീഗിന്. നിലമ്പൂർ നിയമസഭ തെരഞ്ഞെടുപ്പിന്റെ വിലയിരുത്തലല്ല.

നിലമ്പൂർ കിട്ടിയെന്ന് പറഞ്ഞ് കേരളം മുഴുവൻ കിട്ടില്ല.മേജറും ക്യാപ്റ്റനുമൊക്കെ അവർ തീരുമാനിക്കട്ടെ. അവർ അണ്ണനും തമ്പിയും കളിക്കട്ടെ. കോൺഗ്രസ്സ് നശിച്ചുകൊണ്ടിരിക്കുന്നു. ഒരു ലക്ഷം ഗ്രൂപ്പാണ് കോൺഗ്രസിൽ. കാണാൻ പോകുന്ന പൂരം കാത്തിരിക്കാമെന്നും വെള്ളാപ്പള്ളി വിമർശിച്ചു.

Hot Topics

Related Articles