ദേശീയ പുരസ്കാരം നേടിയ പി.എസ്.മാഹിനെ ആദരിച്ചു

ഈരാറ്റുപേട്ട : ഔഷധ രഹിത ചികിത്സ അക്യൂപങ്ചർ മേഖലയിലെ മികച്ച ചികിത്സയും സാമൂഹിക സേവന പ്രവർത്തനങ്ങൾ നടത്തുന്ന പി.എസ്.മാഹിന് ന്യൂഡൽഹി.സെൻട്രൽ ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം ലഭിച്ച പി.എസ്.മാഹിന് എം. കെയർ അക്കാദമി നേതൃതത്തിൽ വിദ്യാത്ഥികൾ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം നൽകി. ആരോഗ്യ രംഗത്ത് സേവനം ചെയ്യുന്നവരെ ആദരിക്കേ പെടേണ്ടതാണ് എന്നും,മനുഷ്യരുടെ പ്രയാസം മനസിലാക്കി
സാമൂഹിക സേവനം ചെയ്യുന്നവർക്ക് സൃഷ്ടാവ്.വലിയ പ്രതിഫലമാണ് നൽകുന്നത്.

Advertisements

വൈദ്യചികിത്സാ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് സുത്യർഹമായ സേവന പ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന പി.എസ്. മാഹീന് അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ് ലഭിച്ചുട്ടുള്ളത്. എന്ന് ഉത്ഘാടനം ചെയ്ത് കൊണ്ട് പുത്തൻ പള്ളി ചീഫ് ഇമാം അലി മൗലവി പറഞ്ഞു. സുഫീന ബഷീർ അദ്യക്ഷത വഹിച്ചു. എസ്. ഡി പി.ഐ. മുനിസിപ്പൽ കമ്മിറ്റി ഏർപ്പെടുത്തിയ മെമൻ്റോ പ്രസിഡൻറ് സഫീർ കുരുവനാൽ നൽകി ആദരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഈരാറ്റുപേട്ട മണ്ഡലം പ്രസിഡൻറ് അനസ് നാസർ, നഗരസഭാ കൗൺസിലർമാരായ ഫാത്തിമ മാഹീൻ, നൗഫിയ ഇസ്മായിൽ, ഡോക്ടർ അനിത എന്നിവർ സംസാരിച്ചു. അബ്ദുൽ സത്താർ സ്വാഗതവും, സുജാ സത്താർ നന്ദിയും പറഞ്ഞു.

Hot Topics

Related Articles