തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തെരെഞ്ഞെടുപ്പിന് പാർട്ടി സജ്ജം: എൻ.സി.പി (എസ്)

കളമശ്ശേരി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെക്കുള്ള തിരഞ്ഞടുപ്പിന് പാർട്ടിയെ സജ്ജമാക്കാൻ കളമശ്ശേരി എൻ സി പി ( എസ്) ബ്ലോക്ക് ഓഫീസിൽ ചേർന്ന കമ്മിറ്റി യോഗം തിരുമാനിച്ചു,
ഇതോടനുബന്ധിച്ച് ബ്ലോക്കിലെ മണ്ഡലം കമ്മിറ്റികളിൽ 2025 ജൂലൈ 13 മുതൽ 27 വരെയുള്ള ഞായറാഴ്ച്ചകളിൽ മണ്ഡലം പ്രവർത്തക സമ്മേളനങ്ങളും സംഘടിപ്പിക്കും , വേട്ടേഴ്സ് ലിസ്റ്റിലെ പേര് ചേർക്കാനും അപാകതകൾ പരിഹരിക്കാനും പാർട്ടി തീരുമാനിച്ചു. ഇതനുസരിച്ച് മുനിസിപ്പൽ യോഗത്തിൽ പങ്കെടുപ്പിക്കണമെന്നു ആവശ്യപ്പെട്ടു കൊണ്ട് കളമശ്ശേരി മുനിസിപ്പൽ സെക്രട്ടറിക്ക് കത്ത് നല്കാൻ മണ്ഡലം പ്രസിഡൻ്റിനെ ചുമതല പ്പെടുത്തി.ജൂലൈ അവസാന വാരത്തിൽ കാലവസ്ഥ അനുയോജ്യമായ ദിവസങ്ങളിൽ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതുസമ്മേളനവും നടത്തുവാനും തിരുമാനിച്ചു
യോഗത്തിൽ ബ്ലോക്ക് പ്രസിഡണ്ട് കെരിം മേലാത്ത് അദ്ധ്യക്ഷത വഹിച്ചു.

Advertisements

എൻ സി പി ( എസ്) ദേശീയ സമിതി അംഗവും നാഷണലിസ്റ്റ് കർഷക തൊഴിലാളി ഫോറം (എൻ കെ ടി എഫ്) സംസ്ഥാന പ്രസിഡണ്ടുമായ പീഡി ജോൺസൺ യോഗം ഉൽഘാടനം ചെയ്തു , ജില്ലാ ജന:സെക്രട്ടറി കെ. ജെ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി ഹെൻട്രി സീമേന്തി, വേണുഗോപാലൻ നായർ, ജമാൽ മരയ്ക്കാർ, ഷാഹിദ എൻ , ഉസ്മാൻ മടപ്പള്ളി, മനാഫ് തുടങ്ങിയവർ പ്രസംഗിച്ചു ബ്ലോക്ക് സെക്രട്ടറി സമ്മദ് സ്വാഗതവും വേലായുധൻ നന്ദിയും പറഞ്ഞു.

Hot Topics

Related Articles