യോദ്ധാവ് പുരസ്കാരം സാമൂഹ്യപ്രവർത്തകനായ സൂരജ് കുമാറിന്

തിരുവനന്തപുരം : യോദ്ധാവ് പുരസ്കാരം സാമൂഹ്യപ്രവർത്തകനായ സൂരജ് കുമാറിന് ലഭിച്ചു. തിരുവനന്തപുരം വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തിൽ നിന്നും ഏറ്റുവാങ്ങി. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് ഫോറം ആൻഡ് ഫിലിം ഫ്രട്ടേ ണിറ്റി ആണ് പുരസ്കാരം ഏർപ്പെടുത്തിയത്, കല സാംസ്കാരിക സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. സന്നദ്ധ സേവന വിദ്യാഭ്യാസ രംഗത്ത് സജീവ സാന്നിധ്യമായ വേൾഡ് ഫോറവും ഫിലിം ഫ്ര ട്ടേ നി റ്റി യും സംയുക്തമായി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിലാണ് പുരസ്കാരം വിതരണം ചെയ്തത്. പരിപാടികൾ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത് അധ്യക്ഷത വഹിച്ചു. സിനിമാനടൻ കൊല്ലം തുളസി മുഖ്യാതിഥിയായി. ജഡ്ജ് വിജയൻ പിള്ള എരമല്ലൂർ ബിനീഷ് ഷൈല ഷാജഹാൻ, അജി തിരുമലതുടങ്ങിയവർ പ്രഭാഷണം നടത്തി.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ആയിരം നിർധന വിദ്യാർത്ഥികൾക്ക് എഡ്യുകെയർ വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപനം നടത്തുകയും ചെയ്തു.

Advertisements

Hot Topics

Related Articles