വൈക്കം : ചാലപ്പറമ്പ് കാർത്ത്യാകുളങ്ങര ശ്രീ ധർമ്മശാസ്താക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ചു നടന്ന രുക്മിണിസ്വയംവരം ഭക്തിനിർഭരമായി.ചാലപ്പറമ്പ് എൻഎസ് എസ് കരയോഗമന്ദിരത്തിൽ നിന്നാണ് വർണാഭമായ സ്വയംവര ഘോഷയാത്ര ക്ഷേത്രത്തിലേക്ക് എത്തിയത്. യജ്ഞാചാര്യൻ അരൂർ അപ്പുജി , ക്ഷേത്രം
തന്ത്രി ബ്രഹ്മശ്രീ ആനത്താനത്ത് ഇല്ലത്ത് എ.വി. ഗോവിന്ദൻനമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലാണ്
ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നടന്നു വരുന്നത്.വൈകുന്നേരം നടന്ന സർവൈശ്വര്യപൂജയിലും നൂറുകണക്കിന് ഭക്തർ പങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജൂലൈ ഒന്നിന് രാവിലെ 10.30ന് കുചേലോപാഖ്യാനം.11.30ന് സന്താനഗോപാലം. വൈകുന്നേരം 5.30ന് സർവൈശ്വര്യപൂജ. രണ്ടിന് രാവിലെ ഒൻപതിന് പുനപ്രതിഷ്ഠാദിന പൂജകൾ. 10.30ന് ഭഗവാൻ്റെ സ്വധാമ പ്രാപ്തി. ക്ഷേത്രം ദേവസ്വം പ്രസിഡൻ്റ് എസ്.ഹരിദാസൻ നായർ, സെക്രട്ടറിമാരായ എം.വിജയകുമാർ, കെ.ടി.രാംകുമാർ, വനിതാ സമാജം പ്രസിഡൻ്റ് ജഗദംബിക ,സെക്രട്ടറി അംബക തുടങ്ങിയവർ നേതൃത്വം നൽകി