കോട്ടയം ബസേലിയസ് കോളേജിലെ 2025-26 ബാച്ചിന്റെ നാലുവർഷ ബിരുദകോഴ്സുകളുടെപ്രവേശനോത്സവം നാളെ

കോട്ടയം : മാറ്റങ്ങളുടെ കാലത്ത് സാധ്യതകളുടെ ലോകം തുറക്കുന്ന നാലുവർഷ ബിരുദകോഴ്സുകളുടെ (എഫ് വൈ യു ജി പി) ബസേലിയസ് കോളജിലെ 2025-26 ബാച്ചിന്റെ പ്രവേശനോത്സവം നാളെ (ജൂലൈ 1ന് )നടക്കും. രാവിലെ 9.30 മുതൽ കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ് മുഖ്യാതിഥിയായിരിക്കും. കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബിജു തോമസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ നിർദേശപ്രകാരം സംസ്ഥാനമൊട്ടകെ വിജ്ഞാനോത്സവമായിട്ടാണ് ബിരുദപ്രവേശനം നടത്തുന്നത്.

Advertisements

സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ആർ. ബിന്ദു നിർവഹിക്കും.ഉന്നതവിദ്യാഭ്യാസരംഗത്ത് ബസേലിയസ് കോളജിന്റെ നേട്ടങ്ങൾ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രങ്ങളും രണ്ടും മൂന്നും വർഷബിരുദ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. വിവിധ വിഷയങ്ങളിലായി പ്രവേശനം നേടിയ വിദ്യാർത്ഥികളും അവരുടെ രക്ഷാകർത്താക്കളും അധ്യാപകരും അനധ്യാപകരും യോഗത്തിൽ പങ്കെടുക്കുമെന്ന് വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. പി. ജ്യോതിമോൾ, പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. തോമസ് കുരുവിള എന്നിവർ അറിയിച്ചു.

Hot Topics

Related Articles