കോട്ടയം: എം.സി റോഡിൽ കോടിമതയിൽ വാഹനങ്ങളുടെ കൂട്ടയിടി. ബൊലേറോയും പിക്കപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ രണ്ടു വാഹനങ്ങളിലായുണ്ടായിരുന്ന ഏഴു പേർക്ക് പരിക്കേറ്റു. കോട്ടയം ഭാഗത്തു നിന്നും എത്തിയ ബൊലേറോ ജീപ്പും, പിക്കപ്പ് വാനും കൂട്ടയിടിച്ചാണ് അപകടമുണ്ടായതെന്നാണ് ചിങ്ങവനം പൊലീസ് പറഞ്ഞു. ലോറിയും അപകടത്തിൽപ്പെട്ടതായുള്ള നാട്ടുകാരുടെ ആരോപണം ചിങ്ങവനം പൊലീസ് സ്ഥിരീകരിക്കുന്നില്ല. രാത്രി 11.45 ഓടെയായിരുന്നു അപകടം.


അപകടത്തെ തുടർന്ന് ബൊലേറോ പിക്കപ്പ് പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ ആംബുലൻസുകളിലായി ആശുപത്രിയിൽ എത്തിച്ചത്. അഗ്നിരക്ഷാ സേനയുടെ ആംബുലൻസും മറ്റ് സ്വകാര്യ ആംബുലൻസുകളും അപകട സ്ഥലത്ത് എത്തി രക്ഷാ പ്രവർത്തനം നടത്തി. അപകടത്തിൽ പരിക്കേറ്റ അഞ്ചു പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. രണ്ടു പേർ ജില്ലാ ജനറൽ ആശുപത്രിയിലാണ്. പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ് എന്നാണ് വിവരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാത്രിയിൽ ഉണ്ടായ മറ്റൊരു അപകടത്തിൽ രണ്ടു യുവാക്കൾക്കും പരിക്കേറ്റിരുന്നു.
കോട്ടയം: കെ.കെ റോഡിൽ കളത്തിപ്പടിയിൽ ബൈക്ക് അപകടത്തിൽ റോഡരികിൽ വീണു കിടന്ന് രണ്ട് യുവാക്കൾ. പരിക്കേറ്റ് റോഡിൽ വീണു കിടന്നവരെ നാട്ടുകാർ ചേർന്ന് കളത്തിപ്പടിയിൽ തന്നെയുള്ള കാരിത്താസ് ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 11.20 ഓടെയായിരുന്നു അപകടമെന്ന് സംശയിക്കുന്നു. കോട്ടയം ഭാഗത്തു നിന്നും എത്തിയതെന്ന് സംശയിക്കുന്ന പൾസർ ബൈക്ക് റോഡരികിൽ മറിഞ്ഞു കിടക്കുകയായിരുന്നു. രണ്ടു യുവാക്കളും അബോധാവസ്ഥയിലായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ രണ്ടു പേരെയും ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റതിനാൽ രണ്ടു പേരെയും തെള്ളകം കാരിത്താസ് ആശുപത്രിയിലേയ്ക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. പരിക്കേറ്റ രണ്ടു പേരെയും തിരിച്ചറിഞ്ഞിട്ടില്ല.