ജൂലൈ മൂന്ന് പൊതു അവധിയായി പ്രഖ്യാപിക്കണമെന്നു കത്തോലിക്ക കോണ്‍ഗ്രസ്

കടുത്തുരുത്തി: ജൂലൈ മൂന്ന് പൊതു അവധിയായി പ്രഖ്യാപിക്കണമെന്നു കത്തോലിക്ക കോണ്‍ഗ്രസ് കടുത്തുരുത്തി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.മാന്നാര്‍ സെന്‍റ് മേരീസ് പള്ളിയങ്കണത്തില്‍ ചേര്‍ന്ന മേഖലാ സമ്മേളനം വികാരി ഫാ. സിറിയക് കൊച്ചുകൈപ്പെട്ടിയില്‍ ഉദ്ഘാടനം ചെയ്തു.

Advertisements

മേഖലാ പ്രസിഡന്‍റ് രാജേഷ് ജയിംസ് കോട്ടായില്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ പ്രസിഡന്‍റ് ഇമ്മാനുവല്‍ നിധീരി മുഖ്യപ്രഭാഷണം നടത്തി.
രൂപതാ ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം, മേഖലാ സെക്രട്ടറി ജോര്‍ജ് മങ്കുഴിക്കരി, ജെറി ജോസഫ്, മനോജ് കടവന്‍റെകാല എന്നിവര്‍ പ്രസംഗിച്ചു.

Hot Topics

Related Articles