കോട്ടയം : കേരളത്തിലെ ആരോഗ്യ വകുപ്പിനെ പറ്റി ഇടതു സർക്കാരും വകുപ്പ് മന്ത്രിയും, കൊട്ടിഘോഷിക്കുമ്പോൾ തിരുവനന്തപുരത്തെ ഡോക്ടറുടെ വെളിപ്പെടുത്തൽ, ആരോഗ്യ മേഖലയിൽ ഭേദമാക്കാൻ കഴിയാത്ത വലിയ മാരകരോഗമാണ് പിടിപെട്ടിരിക്കുന്നതെന്നു മനസ്സിലായതായി കേരള കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
പി എച്ച് സെന്റർ മുതൽ, മെഡിക്കൽ കോളജ് ആശുപത്രി വരെയുള്ള എല്ലാ സ്ഥാപനങ്ങളെപ്പറ്റിയും വിശദമായ അന്വേഷണം നടത്തണം. ആവശ്യമായ ഡോക്ടർമാരെയും, മറ്റു സ്റ്റാഫുകളെയും, ആവശ്യമായ ഉപകരണങ്ങളും, പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി മരുന്നു നൽകുവാനും സർക്കാർ തയ്യാറാകണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിലുള്ള ആർക്കും വേണ്ടാത്ത അശാസ്ത്രീയമായ അടിപ്പാത നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കണം എന്നും യോഗം ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡണ്ട്, എബി എം പൊന്നാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അഡ്വക്കേറ്റ് പ്രിൻസ് ലൂക്കോസ് ഉദ്ഘാടനം ചെയ്തു.
എ കെ ജോസഫ്, ജോയ് ചെട്ടിശ്ശേരി, പ്രമോദ്കൃഷ്ണൻ, ബാബു ഐക്കരപ്പറമ്പിൽ, കെ ഓ തോമസ്, ഉണ്ണി. എൻ.എ. ജെയിംസ് ചൂരൊടിൽ, സുനിൽ ജോസഫ്, ലാലു, ഞാറക്കൽ, ജോസ്മോൻ പുഴകരോട്, പി പി മോഹനൻ, സാബു ജേക്കബ്, കുര്യൻ വർക്കി, അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു പുതിയ വൈസ് പ്രസിഡണ്ടായി ജോസ് ജോണിനെയും സെക്രട്ടറിമാരായി ഉണ്ണി, എൻ.എ. ജോമോൻ പാറക്കൽ, റ്റിജു പരുത്തുംപാറ എന്നിവരെയും, ട്രഷററായി ലാലു ചെറിയാനെയും തെരഞ്ഞെടുത്തു.