അയ്മനം: ഗ്രാമപഞ്ചായത്തിന്റെ മികച്ച ജനകീയ സംഘടനയ്ക്കുള്ള അവർഡിന് ഒളശ വൈഎംസിഎ അർഹരായി.പഞ്ചായത്തിൽ ഹാളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷിൽ നിന്നും വൈഎംസിഎ പ്രസിഡന്റ് ലിജോ പാറെക്കുന്നുംപുറവും സെക്രട്ടറി ജയിൻ ജോണും അവാർഡ് ഏറ്റുവാങ്ങി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം,പഞ്ചായത്ത് അംഗങ്ങളായ അനു ശിവപ്രസാദ്,സുനിത അഭിഷേക്,ജോൺ ഏബ്രഹാം,അലക്‌സാണ്ടർ കെ എസ് ,രാജേഷ് ചാണ്ടി,രാജേഷ് ജോൺ,പി റ്റി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
Advertisements