അനാഥാലയത്തിലെ അന്തേവാസിയായിരുന്ന യുവതി എട്ടാം മാസം പ്രസവിച്ചു : ഭർത്താവ് പോക്സോ കേസില്‍ കുടുങ്ങി

പത്തനംതിട്ട: അനാഥാലയത്തിലെ അന്തേവാസിയായിരുന്ന യുവതി വിവാഹശേഷം എട്ടാംമാസം പ്രസവിച്ച സംഭവത്തില്‍ ഭർത്താവ് പോക്സോ കേസില്‍ കുടുങ്ങിയത് ഒരു യൂട്യൂബർക്കുണ്ടായ സംശയം. പെണ്‍കുട്ടി വളർന്ന അനാഥാലയത്തിന്റെ നടത്തിപ്പുകാരിയുടെ മകനാണ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. വിവാഹത്തിന് പിന്നാലെ കുടുംബത്തിന് താരപരിവേഷം കൈവന്നിരുന്നു. വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ ദമ്ബതികളും ഭർത്താവിന്റെ അമ്മയും താരങ്ങളായി മാറിയിരുന്നു. മകൻ വിവാഹം കഴിച്ചതിന് പിന്നാലെ അമ്മയുടെ വിവാഹവും നടത്തിക്കൊടുത്തിരുന്നു. തങ്ങളുടെ വീട്ടു വിശേഷങ്ങളെല്ലാം സ്വന്തം യുട്യൂബ് ചാനലിലൂടെ ദമ്ബതികള്‍ പങ്കുവെച്ചതാണ് ഭർത്താവിന് വിനയായത്.

Advertisements

പെണ്‍കുട്ടി പ്രായപൂർത്തിയായതിന് തൊട്ടു പിന്നാലെയാണ് അനാഥാലയം നടത്തിപ്പുകാരിയുടെ മകനുമായി വിവാഹം നടത്തിയത്. എന്നാല്‍, പെണ്‍കുട്ടി എട്ടാം മാസം പ്രസവിച്ചു. ഇതോടെയാണ് വിവാഹത്തിന് മുമ്ബേ പെണ്‍കുട്ടി ഗർഭിണിയായിരുന്നു എന്ന സംശയം ഉയർന്നത്. ഇതുസംബന്ധിച്ച പരാതി ശിശുക്ഷേമ സമിതിയുടെ മുന്നിലെത്തിയതോടെ പ്രായപൂർത്തിയാകും മുമ്ബ് പെണ്‍കുട്ടി ലൈംഗികപീഡനത്തിനിരയായിരുന്നു എന്ന് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ പ്രസവമെടുത്ത ഡോക്ടറുടെ മൊഴി പ്രകാരമാണ് ഭർത്താവിനെതിരെ കേസ് റജിസ്റ്റർ ചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പതിനെട്ട് വയസ് തികഞ്ഞ ഉടനെ അനാഥാലയം നടത്തുന്ന യുവതിയുടെ മകനും അന്തേവാസിയായ പെണ്‍കുട്ടിയും തമ്മില്‍ വിവാഹിതരായത് വലിയ വാർത്തയായിരുന്നു. അനാഥയായ പെണ്‍കുട്ടിയെ ഏറ്റെടുക്കാൻ തയാറായ യുവാവിൻറെയും കുടുംബത്തിൻറെയും നല്ല മനസിനെ പുകഴ്ത്തിയായിരുന്നു സൈബർ ലോകത്ത് ഇവർ വൈറലായത്. വിവാഹശേഷം ഇരുവരും ചേർന്ന് ഒരു യൂട്യൂബ് ചാനലും ആരംഭിച്ചു. കുടുംബവിശേഷങ്ങള്‍ പങ്കുവെച്ചിരുന്ന ചാനലില്‍ പ്രസവശേഷം കുഞ്ഞിൻറെ വിഡിയോയും പങ്കുവെച്ചിരുന്നു. വളർച്ചയെത്താതെയാണ് കുഞ്ഞ് ജനിച്ചതെന്നും കുഞ്ഞിന്ഹൃ ദയസംബന്ധമായ ചില അസുഖങ്ങള്‍ ഉണ്ടെന്നും കുടുംബം പറഞ്ഞിരുന്നു.

ഇതിനിടെയാണ് പെണ്‍കുട്ടിയുടെ ഭർതൃമാതാവായ അനാധാലയം നടത്തിപ്പുകാരി വീണ്ടും വിവാഹിതയകുന്നത് . മക്കളും മരുമക്കളും ചേർന്ന് അമ്മയെ വിവാഹം കഴിപ്പിച്ച വാർത്തയും വൈറലായിരുന്നു. ഇതിന് പിന്നാലെ കുടുംബം ഒന്നിച്ച്‌ ചില അഭിമുഖങ്ങള്‍ നല്‍കിയിരുന്നു. ഇതില്‍ പറഞ്ഞ ചിലകാര്യങ്ങളില്‍ തോന്നിയ പൊരുത്തക്കേടുകളാണ് പോക്സോ കേസിലേക്ക് എത്തുന്നത്. യുവതി പ്രസവിച്ച കുഞ്ഞിനെ കണ്ടാല്‍ പൂർണവളർച്ചയെത്തിയ കുഞ്ഞിനെപ്പോലെയുണ്ടെന്നും വിവാഹ തീയ്യതിയും പ്രസവിച്ച ദിവസവും തമ്മില്‍ പൊരുത്തേക്കേടുകളുണ്ടെന്ന ഒരു യൂട്യൂബറുടെ കണ്ടെത്തലാണ് കേസിലേക്ക് നയിച്ചത്. തുടർന്ന് ഇതേ സംശയം പലരും ഉന്നയിക്കുകയും ഒട്ടേറെ പരാതികള്‍ ഉയരുകയും ചെയ്തു.

കഴിഞ്ഞ ഒക്ടോബറില്‍ വിവാഹം കഴിച്ച പെണ്‍കുട്ടി ഈ മാസം ആദ്യമാണ് പ്രസവിച്ചത്. കല്യാണം കഴിഞ്ഞ് എട്ടാംമാസം പ്രസവിച്ചത് പൂർണ വളർച്ചയെത്തിയ കുഞ്ഞിനെ ആണെന്ന വിവരം ലഭിച്ചതോടെയാണ് ശിശുക്ഷേമ സമിതി വിഷയം പരിശോധിച്ചത്. പ്രസവമെടുത്ത ഡോക്ടറുടെ മൊഴി പ്രകാരം പൂർണവളർച്ചയെത്തിയ കുഞ്ഞിനെയാണ് യുവതി പ്രസവിച്ചത്.

വിവാഹത്തിന് മുൻപ് തന്നെ യുവാവുമായി ബന്ധപ്പെട്ടിരുന്നു എന്ന് യുവതി വെളിപ്പെടുത്തിയിരുന്നു . കഴിഞ്ഞ നവംബറില്‍ പ്രായപൂർത്തിയായതിൻറെ തൊട്ടടുത്ത ദിവസം യുവാവുമായി ബന്ധപ്പെട്ടിരുന്നെന്നും അതുകഴിഞ്ഞ് പതിമൂന്നാം ദിവസമായിരുന്നു വിവാഹമെന്നുമായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ പോലീസ് എഫ്‌ഐആറില്‍ പ്രതികളെ ചേർക്കൂ. പ്രായപൂർത്തിയാകും മുൻപ് ബന്ധം ഉണ്ടായിട്ടില്ലെന്ന് പെണ്‍കുട്ടി ഉറപ്പിച്ചു പറഞ്ഞതോടെ ഡോക്ടറുടെ മൊഴിയെടുത്താണ് പൊലീസ് കേസ് എടുത്തത്.

Hot Topics

Related Articles