വൈക്കംചാലപ്പറമ്പ് കാർത്ത്യാകുളങ്ങര ശ്രീ ധർമ്മശാസ്താക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഭക്തി സാന്ദ്രമായി

ചാലപ്പറമ്പ്: വൈക്കംചാലപ്പറമ്പ് കാർത്ത്യാകുളങ്ങര ശ്രീ ധർമ്മശാസ്താക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ചു നടന്ന ഭഗവാന്റെ സ്വധാമ പ്രാപ്തി ഭക്തിസാന്ദ്രമായി. ദർശന പ്രധാനമായ സ്വധാമ പ്രാപ്തി ദർശനസായുജ്യം നേടാൻ നൂറുകണക്കിനു ഭക്തരാണെത്തിയത്.
ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ആനത്താനത്ത് ഇല്ലത്ത് എ.വി. ഗോവിന്ദൻനമ്പൂതിരി, യജ്ഞാചാര്യൻ അരൂർഅപ്പുജി എന്നിവർ കാർമ്മികത്വം വഹിച്ചു. ബുധനാഴ്ച രാവിലെ 11ന് അവഭൃഥസ്‌നാനം, ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദ ഊട്ട് വൈകുന്നേരം ദീപ കാഴ്ച എന്നിവയോടെ സമാപിക്കും.ചടങ്ങുകൾക്ക് ദേവസ്വം പ്രസിഡന്റ് എസ്.ഹരിദാസൻ നായർ, സെക്രട്ടറിമാരായ എം.വിജയകുമാർ, കെ.ടി.രാംകുമാർ, വനിതാ സമാജം പ്രസിഡന്റ് ജഗദാംബിക, സെക്രട്ടറി അംബിക ഭരണ സമിതി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles