ഡ്രൈ ഡേയിൽ മദ്യവില്പന : 16 ലിറ്റർ മദ്യവുമായി ഒരാൾ പിടിയിൽ; പിടിയിലായത് മറിയപ്പള്ളി സ്വദേശി

കോട്ടയം: ഡ്രൈഡേ ദിനത്തിൽ മദ്യവില്പന നടത്തിയ മറിയപ്പള്ളി സ്വദേശി മനോജ് ടി.കെ (43) യെ മദ്യവിൽപ്പന നടത്തുന്നതിനിടയിൽ അസി എക്‌സൈസ് ഇൻസ്‌പെക്ടർ ആനന്ദ് രാജ് . ബി യുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം പിടികൂടി. മറിയപ്പള്ളി മുട്ടം ഭാഗത്ത് സാമൂഹിക വിരുദ്ധ ശല്യവും ലഹരി ഉപയോഗവും ഏറുന്നു എന്ന നാട്ടുകാരു ടെ പരാതിയെ തുടർന്നാണ് എക്‌സൈസ് നടപടി. ഡ്രൈ ഡേ ദിനത്തിൽ മദ്യവുമായി ഇയാൾ കറങ്ങിനടന്ന് വില്പന നടത്തുബോൾ മഫ്തിയിൽ എത്തിയ എക്‌സൈസ് സംഘത്തെ കണ്ട് തൊണ്ടി കുറ്റിക്കാട്ടിൽ ഒളിപ്പിക്കുകയായിരുന്നു. തുടർന്നും റെയ്ഡുകൾ ഉണ്ടാവുമെന്ന് എക്‌സൈസ് അറിയിച്ചു .റെയ്ഡിൽ ഇന്റെലിജൻസ് ബ്യൂറോ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷ്. ട കോട്ടയം എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ അനീഷ് രാജ് കെ.ആർ,നിഫി ജേക്കബ് സിവിൽ എക്‌സൈസ് ഓഫീസർ വിനോദ് കുമാർ .വി സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles