കഞ്ചാവും ലഹരി മരുന്ന് ഗുളികകളുമായി രണ്ട് യുവാക്കൾ പാലായിൽ പിടിയിൽ : പിടിയിലായത് പാലാ പുലിയന്നൂർ മീനച്ചിൽ സ്വദേശികൾ

കോട്ടയം : കഞ്ചാവും ലഹരി മരുന്ന് ഗുളികകളുമായി രണ്ട് യുവാക്കൾ പാലായിൽ പിടിയിൽ. പാലാ പുലിയന്നൂർ തെക്കുമുറി ഭാഗം നെടുംപ്ലാക്കൽ അലൻ ഗോപാലൻ (26) , പാലാ മീനച്ചിൽ തെങ്ങുംതോട്ടം ഭാഗം വെളളിയേപ്പളളി രാഹുൽ ആർ (31) എന്നിവരെയാണ്
പാലാ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദിലീപ് കുമാർ കെ യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Advertisements

ഇൻസ്പെക്ടർ ദിലീപ് കുമാർ കെ യുടെ നേതൃത്വത്തിൽ സി പി ഒ അനൂപ് സി ജി യും,ഡൻസാഫ് ടീമും നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. രാത്രി 08.10 മണിയോടുകൂടി പാലാ ചിറ്റാർ കുരിശ് പളളി പേണ്ടാനം വയൽ റോഡിൽ ചിറ്റാർ പളളിയ്ക്ക് മുൻവശം ഭാഗത്ത് വച്ച് മുൻവശം നമ്പർ പ്ലെയിറ്റ് ഇല്ലാത്ത കറുത്ത നിറത്തിലുള്ള പൾസർ മോട്ടോർസൈക്കിളിൽ യാത്ര ചെയ്ത് വന്ന യുവാക്കളെ വാഹനം നിർത്തിച്ച് പരിശോധിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവരിൽ നിന്നും 370.00ഗ്രാം കഞ്ചവും കൂടാതെ നിയമാനുസരണമുള്ള ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെകരുതിയിരുന്ന ഷെഡ്യൂൾഡ് എച്ച് വിഭാഗത്തിൽപ്പെട്ട മരുന്നുകളും പ്രതികളിൽനിന്നും പിടിച്ചെടുക്കുകയും ഈ ഈ സംഭവത്തിൽ പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ 142 മരുന്ന് സൂക്ഷിച്ച കാര്യത്തിന് കോട്ടയം ജില്ലാ ഡ്രഗ് ഇൻസ്‌പെക്ടർക്ക് റിപ്പോർട്ട് നൽകി.

Hot Topics

Related Articles