കോട്ടയം : ചിങ്ങവനം റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുവാവിനെ ആക്രമിക്കുകയും കുരുമുളക് സ്പ്ര അടിക്കുകയും ചെയ്ത രണ്ട് പ്രതികൾ പിടിയിൽ. ചിങ്ങവനം പന്നിമറ്റം വാലുപറമ്പിൽ വി.കെ അജിത്ത് (പൂക്കുറ്റി അജിത്ത് – 24) , ചിങ്ങവനം മണക്കാട് വീട്ടിൽ കണ്ണൻ വി.കെ (25) എന്നിവരെ ആണ് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ വി. എസ് അനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പ്രതികൾ പന്നിമറ്റം സ്വദേശിഎബിൻ എന്ന യുവാവു മായുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് പ്രതികൾ ആക്രമണം നടത്തിയത്. ജൂൺ രണ്ടിന് രാത്രി 9.15 മണിയോടെ ചിങ്ങവനം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിലായിരുന്നു കേസിന് ആസ്പദമായ സംഭവം. തർക്കത്തെ തുടർന്ന് പ്രതികൾ എബിനെ ചീത്ത വിളിക്കുകയും, തുടർന്ന് റെയിൽവേ പാളത്തിലെ കല്ലുകൾ എടുത്തെറിയുകയും, തലയ്ക്കിട്ട് കല്ലേറ് കൊള്ളാതിരിക്കാൻ എബിൻ തലയിൽ വച്ച ഹെൽമെറ്റ് എടുത്ത് ആക്രമിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് രാത്രി 10.00 മണിയോടെ ഒന്നാം പ്രതിയുടെ വീടിന് സമീപം പന്നിമറ്റം ഷാപ്പ് ഭാഗത്ത് റോഡിൽ വച്ച് ഒന്നാം പ്രതി എബിനെ ചീത്ത വിളിക്കുകയും, കൈയ്യിൽ കരുതിയിരുന്ന പെപ്പർസ്പ്രേ കണ്ണിലേക്ക് അടിച്ച് പ്രതികൾ ചവിട്ടി താഴെയിട്ട് ആക്രമിക്കുകയും ചെയ്തു. . സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ ചിങ്ങവനം പോലീസ് കേസിൽ ഉൾപ്പെട്ട രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അറസ്റ്റ് ചെയ്ത പ്രതികൾ ചിങ്ങവനം സ്റ്റേഷനിൽ എൻഡിപിഎസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ്.