കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ രണ്ട് ബുധനാഴ്ച വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എസ് ഇ കവല, കോഴിമല ,ഞാലി , വെട്ടത്തുകവല ,കൈപ്പനാട്ടുപടി , തെക്കേപ്പടി , എറികാട് ,ഇട്ടിമാണികടവ്, കൈതേപാലം, ചാലുങ്കൽപടി ,കുട്ടൻചിറപ്പടി, ചേരുംമൂട്ടിൽ കടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തൊടി ഗാർഡൻ ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇളങ്കാവ്, കോയിപ്പുറം, അമ്പലക്കോടി ആനക്കുഴി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന നടയ്ക്കൽ ,പാലക്കോട്ടുപടി, കല്ലൂർ കൊട്ടാരം, കാവുംപടി, മുണ്ടയ്ക്കൽ പടി ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മരം മുറിക്കുന്നതിനായി ലൈൻ ഓഫ് ചെയ്യുന്നതിനാൽ മുതുകോര Transformer പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 09:00 മണി മുതൽ വൈകിട്ട് 4:00 മണി വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള ഞണ്ടുകുളം പമ്പ്ഹൗസ്, വട്ടോലി ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ക്നാനായ ചർച്ച്, പാതിയപ്പള്ളിക്കടവ്, ഉണ്ണാമറ്റം, ഇലവക്കോട്ട എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചവിട്ടുവരി, പുത്തേട്ട്, കപ്പൂച്ചിൽ ഭാഗങ്ങളിൽ 8:30 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈനിൽ വിവിധ വർക്കുകൾ നടക്കുന്നതിനാൽ കുഴിവേലി ട്രാൻസ്ഫോർമർ പരിധിയിൽ 9 മുതൽ നാല് വരെയും ഉപ്പിടുപാറ ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ 9.30 മുതൽ 5.30 വരെയും വൈദ്യുതി മുടങ്ങും.