രാമപുരം:
നല്ല പാഠം ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ദേശീയ ഡോക്ടർമാരുടെ ദിനത്തിൽ സെൻട്രൽ ഹെൽത്ത് സർവ്വീസ് ഭൂവനേശ്വരിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ആർദ്രാ കുര്യൻ ഗൂഗിൽ മീറ്റിലൂടെ കുരുന്നുകളുടെ സംശയങ്ങൾക്ക് മറുപടി നൽകി. ആരോഗ്യം കാത്തു പരിപാലിക്കണമെന്നും , വ്യക്തിശുചിത്വത്തെ കുറിച്ചും കുട്ടികൾക്ക് പറഞ്ഞു നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ലിസാ മാത്യു സ്വാഗതവും. പി ടി എ പ്രസിഡൻ്റ് ദീപു സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
കേരളത്തിലെ പൊതുവിദ്യാലയത്തിൽ പഠിച്ച് ആൾ ഇന്ത്യ എൻട്രൻസിൽ 103-ാം റാങ്കിന് അർഹയായി ഉയർന്ന മാർക്കോടെ കോട്ടയം മെഡിക്കൽ കോളജിൽ എം ബി ബി എസ് പൂർത്തിയാക്കിയ
ഡോ. ആർദ്രാ കുര്യൻ്റെ അമ്മ മോളി കുര്യൻ ഈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും ,മുൻ ജില്ലാ വിദ്യാഭാസ ഓഫീസറുമായിരുന്നു. ഭർത്താവ് ഡോ.അക്ഷയ് ജോസ് കേരളത്തിൽ സേവനം ചെയ്യുന്നു.
നല്ല പാഠം കോർഡിനേറ്റർ ജോബി ജോസഫ്, ജീനാ ജോയി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.