തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെയും
കൃഷിഭവന്റെയും നേതൃത്വത്തിൽ കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി അത്യുൽപാദനശേഷിയുള്ള ഡബ്ല്യു സി ടി ഇനത്തിൽപ്പെട്ട തെങ്ങിൻ തൈകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ റിക്കുമോനീ വർഗീസ്, ജയ ഏബ്രഹാം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈജു എം.സി, അശ്വതി രാമചന്ദ്രൻ, മാത്തൻ ജോസഫ്, സനൽകുമാരി, ശാന്തമ്മ നായർ, സുഭദ്രാ രാജൻ, ശർമിള, സുനിൽ, കൃഷി ഓഫീസർ ഡോ.അഞ്ചു മറിയം ജോസഫ്, ഷിനോജ്, ടി ഡി മോഹൻദാസ് എന്നിവർ സംസാരിച്ചു.
Advertisements