കോട്ടയം : കോട്ടയം സെൻ്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഉത്ഘാടനം ജൂലൈ 6 ഞായറാഴ്ച നടക്കും.കോട്ടയം പഴയചന്ത പള്ളി എന്ന് അറിയപ്പെടുന്ന സെന്റ്. തോമസ് മാർത്തോമ്മാ പള്ളി സ്ഥാപിതമായിട്ട് 125 വർഷം പൂർത്തിയാകുകയാണ്. 1901 മേയ് ഒന്നിന് (കൊല്ലവർഷം 1076 മേടം 19 ) താഴത്തങ്ങാടി പഴയ ചന്തയിലെ (അറുത്തൂട്ടി) പള്ളിക്കൂടം മറച്ചുകെട്ടിയായിരുന്നു ആരാധനയ്ക്കു തുടക്കം.തുടർന്നു നിർമിച്ച ദേവാലയം 1906 ഡിസംബർ 29ന് (കൊല്ലവർഷം 1082 ധനു 14) തീത്തൂസ് പ്രഥമൻ മാർത്തോമ്മാ മെത്രാപ്പൊലീത്ത കൂദാശ ചെയ്തു.പൗരാണിക വാസ്തുശില്പ ശൈലിയിൽ കുരിശാകൃതിയിലാണ് പള്ളി നിർമിച്ചത്.
രൂപത്തിൽ മാത്രമല്ല, ചിത്രപ്പണികളിലും ദേവാലയം വ്യത്യസ്തത പുലർത്തുന്നു.മുഖവാരത്തിൻ്റെ മുകളിൽ മാർത്തോമ്മാ സ്ലീഹായുടെ വാഹനത്തിൻ്റെ അടയാളമായി രണ്ടു മൈൽ പക്ഷികളുമുണ്ട്.മലങ്കര സഭയുടെ വൈദിക ട്രസ്റ്റിയും കോട്ടയം ചെറിയ പള്ളി ഇടവക വികാരിയുമായിരുന്ന താഴത്ത് പുന്നത്ര ചാണ്ടപ്പിള്ള കത്തനാരാണ് സ്വന്തം സ്ഥലത്ത് പുതിയ ദേവാലയം നിർമിച്ചത്.ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഉത്ഘാടനം ജൂലൈയ് 6 തീയതി നടത്തപ്പെടുകയാണ് അന്നേ ദിവസം രാവിലെ 8 മണിക്ക് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് മാർത്തോമ്മാ സഭ കോട്ടയം കൊച്ചി ഭദ്രാസന അദ്ധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ തിമഥിയോസ് എപ്പിസ്കോപ്പാ നേതൃത്വം നൽകും.തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ ശതോത്തര രജത ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കപ്പെടുന്നതാണ്. സ്നേഹാർദ്രം ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. യാക്കോബായ സഭ കോട്ടയം ഭദ്രാസന അദ്ധ്യക്ഷൻ തോമസ് മാർ തിമഥിയോസ് മെത്രോപ്പോലീത്താ അനുഗ്രഹ പ്രഭാക്ഷണം നടത്തും.വേദപഠനത്തിനും പ്രാർത്ഥനയ്ക്കും പ്രാധാന്യം നൽകുന്ന സ്നേഹസന്ദേശം പ്രോഗ്രാം ബിഷപ്പ് തോമസ് ശമുവേൽ (സി എസ് ഐ മദ്ധ്യകേരള മഹായിടവക ) ഉദ്ഘാടനം ചെയ്യും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോഗോ പ്രകാശനം പഴയ സെമിനാരി പ്രിൻസിപ്പാൾ റവ.ഡോ ജോൺ തോമസ് കരിങ്ങാട്ടിൽ പ്രകാശനം കർമ്മം നിർവഹിക്കുംഇടവക ഡിജിറ്റിലൈസേഷന്തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ തുടക്കം കുറിക്കും.വാർഡ് കൗൺസിലർ ഡോ. സോന. ആർ ആശംസകൾ അർപ്പിക്കും.125 പേർ അടങ്ങുന്ന വിവിധ സബ് കമ്മിറ്റികൾ പരിപാടികളുടെ നടത്തിപ്പിനായി രൂപികരിച്ചതായി വികാരി റവ. ഡോ. ജോ ജോസഫ് കുരുവിള , ജനറൽ കൺവിനിർ നോബിൾ തോമസ്, ഇടവക സെക്രട്ടറി കുര്യൻ തോമസ്, പബ്ലിസിറ്റി കൺവീനർ റിജു പി അലക്സ്, ട്രസ്റ്റി എബ്രഹാം തോമസ്, എന്നിവർ അറിയിച്ചു.