കോട്ടയം : മലങ്കര ഓർത്തഡകോസ് സുറിയാനി സഭയുടെ വനിതാ ശാക്തീകരണ പ്രസ്ഥാനമായ നവജ്യോതി മോംസ് ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക പൊതുസമ്മേളനം ജൂലൈ അഞ്ച് ശനിയാഴ്ച രാവിലെ 9.30-ന് പരുമലയിൽ പ്രസ്ഥാനം പ്രസിഡന്റ് ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും.
മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ മുഖ്യ പ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് ഫാ. ബോബി പീറ്റർ അധ്യക്ഷത വഹിക്കും. പരുമല സെമിനാരി മാനേജർ ഫാ.എൽദോസ് ഏലിയാസ്, എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. തോമസ് പോൾ റമ്പാൻ, കേന്ദ്ര ഡയറക്ടർ ഡോ.സിബി തരകൻ, ജനറൽ സെക്രട്ടറി ശാന്തമ്മ വർഗീസ്, ട്രഷറാർ റീറ്റ വർഗീസ്, ജോയിന്റ് സെക്രട്ടറി മിനി ശിവജി, ഭദ്രാസന ഭാരവാഹികൾ എന്നിവർ പ്രസംഗിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവിധ ഭദ്രാസനങ്ങളിലെ പ്രവർത്തനങ്ങൾ യോഗം അവലോകനം ചെയ്യും. കേരളത്തിലെ വിവിധ ഭദ്രാസങ്ങളിൽനിന്നുള്ള വനിതാ പ്രവർത്തകരും വൈദികരും സമ്മേളനത്തിൽ പങ്കെടുക്കും. പ്രസ്ഥാനത്തെ മുൻകാലങ്ങളിൽ നയിച്ച ഭാരവാഹികളെ സമ്മേളനത്തിൽ ആദരിക്കും.
സമ്മേളനത്തോടനുബന്ധിച്ചു നവജ്യോതി മോംസ് അംഗങ്ങളായ വനിതകൾ വീടുകളിൽ തയ്യാറാക്കിയ പലഹാരങ്ങളുടെയും നാടൻ വിഭവങ്ങളുടെയും പ്രദർശനവും ഉണ്ടായിരിക്കും.