കർഷക ക്ഷേമനിധി കാര്യക്ഷമമാക്കി കർഷകർക്ക് 3000 രൂപ പെൻഷൻ നൽകണം : പി.ജെ.ജോസഫ് എം.എൽ.എ

തൊടുപുഴ : കർഷകക്ഷേമനിധി ബോർഡിന്റെ നിർദ്ദേശങ്ങൾക്ക് ധനകാര്യവകുപ്പിന്റെ അംഗീകാരം നൽകണമെന്നും കർഷകർക്ക് പ്രതിമാസം 1600 രൂപ പെൻഷൻ നൽകുന്നത് 3000 രൂപയാക്കി ഉയർത്തണമെന്നും കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എ. ആവശ്യപ്പെട്ടു. പുറപ്പുഴയിലെ വസതിയിൽ കൂടിയ കേരള കർഷക യൂണിയൻ സംസ്ഥാനനേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

റബർ, നെൽ കർഷകപ്രശ്നങ്ങളും വന്യമൃഗശല്യവും പരിഹരിക്കുന്നതിൽ സർക്കാരിനു വീഴ്ചയുണ്ടായിട്ടുള്ളതായി പി.ജെ.ജോസഫ് ചൂണ്ടിക്കാട്ടി. സംഭരിച്ചനെല്ലിന്റെ വില എത്രയും വേഗം കർഷകർക്ക് നൽകണം. റബർ വില സ്ഥിരതാ ഫണ്ട് 250 രൂപയാക്കി ഉയർത്തണം. കുരുമുളക് കൃഷി വ്യാപനത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കണം. ക്ഷീരമേഖലയെ സഹായിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും വളർത്തുമൃഗങ്ങൾക്കും സംരക്ഷണം നൽകുമെന്ന പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമാക്കണം ചെയർമാൻ ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രകൃതിക്ഷോഭദുരിത ബാധിതരായ വയനാട്ടിലെ ഉൾപ്പെടെയുള്ള ജനങ്ങൾക്ക് പുനരധിവാസ പദ്ധതികൾ നടപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കണം. മെഡിക്കൽ കോളജുകളിലും എല്ലാ ആശുപത്രികളിലും ചികിൽസാസൗകര്യങ്ങൾ വർധിപ്പിക്കണം. ആവശ്യമായ മരുന്നുകൾ എത്തിക്കണം. പി.ജെ.ജോസഫ് അഭ്യർത്ഥിച്ചു. ആഗസ്റ്റ് 10-ന് മുമ്പായി 14 ജില്ലാ യോഗങ്ങൾ കൂടുവാനുംതുടർന്ന് നിയോജകമണ്ഡലം യോഗങ്ങൾ കൂടുവാനും സെപ്തംബർ അവസാനവാരം കർഷകയൂണിയൻ സംസ്ഥാന പ്രതിനിധി സമ്മേളനം നടത്തുവാനും യോഗം തീരുമാനിച്ചു.

സംസ്ഥാനപ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ അദ്ധ്യക്ഷത വഹിച്ചു.കേരളാ കോൺഗ്രസ് സംസ്ഥാന ഡെപ്യുട്ടി ചെയർമാൻമാരായ ഫ്രാൻസിസ് ജോർജ് എം.പി. തോമസ് ഉണ്ണിയാടൻ എക്സ് എം.എൽ.എ.,സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോൺ ജോസഫ് , കേരള കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ജെയിംസ്നിലപ്പനഭാരവാഹികളായ ജോയി തെക്കേടത്ത്, സി.റ്റി.തോമസ്, ബേബിച്ചൻ കൊച്ചു കരൂർ, ടോമി കാവാലം, ബിനു ജോൺ , സണ്ണി തെങ്ങുംപള്ളി, വിനോദ് ജോൺ, സോജൻ ജോർജ്, ജോണി പുളിന്തടം, ആന്റണി കുര്യാക്കോസ്, കുഞ്ഞ് കളപ്പുര, ജോസ് വഞ്ചിപ്പുര, വിൽസൺ മേച്ചേരി, എം.വി. ജോൺഎന്നിവർ സംസാരിച്ചു., ബിജു ചെറുകാട്, സണ്ണി തോമസ്, ബേബി പൊടിമറ്റം, റ്റി.വി.ജോസുകുട്ടി, ജോബിൾ മാത്യു കുഴിഞ്ഞാലിൽ,പി.ജി.പ്രകാശൻ, ജെയ്സൺ അത്തി മൂട്ടിൽ , ഷാജി അറയ്ക്കൽ, സെബാസ്റ്റ്യൻ കോച്ചേരി ,പി.ആർ ശശിധരൻ , ബേബി ജോസഫ്, റോബി സിറിയക്, കെ.പി. ജോസഫ്, കെ.കെ. ബൈജു,റ്റി.ഡി.രാജേന്ദ്രൻ , ജോസുകുട്ടി തകിടിപ്പുറം എന്നിവർ ചർച്ചകളിൽ പങ്കാളികളായി.

Hot Topics

Related Articles