നിപബാധ : പാലക്കാട്ടെ അഞ്ചു വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണാക്കി പ്രഖ്യാപിച്ചു

പാലക്കാട്: പാലക്കാട് 38കാരിയ്ക്ക് നിപ ബാധ സംശയിച്ചതിനെ തുടർന്ന് പാലക്കാട്ടെ 5 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണാക്കി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. പാലക്കാട് തച്ചനാട്ടുകര സ്വദേശിനിക്കാണ് നിപ സംശയിക്കുന്നത്. തച്ഛനാട്ടുകര ഗ്രാമപഞ്ചായത്തിലെ 7,8,9 11 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു. കരിമ്പുഴ പഞ്ചായത്തിലെ 17, 18 വാർഡുകളും കണ്ടെയ്ൻമെൻ്റ് സോൺ ആണ്. പൂനെയിലെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിളിൻ്റെ ഫലം വൈകീട്ട് മൂന്നിന് ലഭിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നിപ സ്ഥിരീകരിച്ച യുവതി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Advertisements

Hot Topics

Related Articles