കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾ; ദേശീയ പണിമുടക്കിന് ഐക്യദാർഢ്യ സമരം നടത്തി; സമരം നടത്തിയത് കേരള സംസ്ഥാന മൊബൈൽ ടവർ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി; സി.ഐ.ടി.യു ജില്ലാ ജോ.സെക്രട്ടറി കെ.ആർ അജയ് ഉദ്ഘാടനം ചെയ്തു

കോട്ടയം: കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയൻ സംയുക്ത സമരസമിതി നടത്തുന്ന ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം അർപ്പിച്ച് സമരം നടത്തി. കേരള സംസ്ഥാന മൊബൈൽ ഫോൺ ടവർ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു)കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ നടത്തിയ സമരം സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ആർ അജയ് ഉദ്ഘാടനം ചെയ്തു. കെ.എസ്.എം.പി.ടി.ഇ.യു ജില്ലാ പ്രസിഡന്റ് പി.വി പ്രദീപ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബ്ലസൺ, ഷിജുകുമാർ എന്നിവരും മറ്റ് ഭാരവാഹികളും പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles