തിരുവല്ല : കേരള സ്റ്റേറ്റ് എക്സൈസ്സ് സ്റ്റാഫ് അസോസിയേഷൻ്റെ 45 ആമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ഫുട്ബോൾ ടൂർണമെൻ്റിൽ കോട്ടയം ജില്ലാ പൊലീസ് ടീമിന് വിജയം. തിരുവല്ല മാർത്തോമ കോളേജ് ഗ്രൗണ്ടിൽ നടന്ന ഇൻവിറ്റേഷൻ ഫുട്ബോൾ ടൂർണമെൻ്റിൽ പത്തനംതിട്ട ജില്ലാ പൊലീസ് ഫുട്ബോൾ ടീമിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 5 – 4 ( 1-1 ) എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് കോട്ടയം ജില്ലാ പോലീസ് ഫുട്ബോൾ ടീം ചാമ്പ്യന്മാരായത്.
ശക്തരായ എട്ട് ടീമുകൾ മാറ്റുരച്ച മത്സരത്തിൽ എതിർ ടീമുകളെ മറികടന്നാണ് കോട്ടയം ടീമിൻ്റെ വിജയം. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പോലീസ്, എക്സൈസ് ടീമുകൾ പങ്കെടുത്തു.
Advertisements