ചിത്രം: ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം നടത്തുന്ന ലഹരി വിരുദ്ധ സന്ദേശയാത്രയുടെ വയനാട് ജില്ലയിലെ പര്യടനം ഐ.സി ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
സുൽത്താൻ ബത്തേരി: മദ്യ-മയക്കുമരുന്ന് വിപത്തിനെതിരെ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം നടത്തുന്ന ലഹരി വിരുദ്ധ സന്ദേശയാത്രയ്ക്ക് സുൽത്താൻ ബത്തേരിയിൽ ഊഷ്മള സ്വീകരണം. മലങ്കരസഭയുടെ സുൽത്താൻ ബത്തേരി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ യാത്രയെ ബത്തേരി സ്വതന്ത്ര മൈതാനിയിൽ സ്വീകരിച്ചു. പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ച പൊതുസമ്മേളനം ഐ സി ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ ബർന്നബാസ്, ബത്തേരി മുൻസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ എൽസി പൗലോസ്, ഭദ്രാസന സെക്രട്ടറി ഫാ. ബേബി ജോൺ, യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. ജാസ്റ്റിൻ പി. കുര്യാക്കോസ്, ഒ സി വൈ എം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ജെയിൻ സി മാത്യു. ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ്, ട്രഷറര്‍ രെഞ്ചു എം ജോയ് എന്നിവർ ആശംസകൾ സംസാരിച്ചു.
സുൽത്താൻ ബത്തേരി നിർമ്മല മാതാ പബ്ലിക് സ്കൂൾ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും, സെന്റ് മേരീസ് കോളജ് എൻസിസി വിദ്യാർഥികളുടെ പങ്കാളിത്തവും ശ്രദ്ധേയമായി.