മാഡ്രിഡ്: സ്പെയിനിലെ പാല്‍മ ഡി മല്ലോർക്ക വിമാനത്താവളത്തില്‍ റയാൻ എയർ വിമാനത്തില്‍ തീപ്പിടിത്ത മുന്നറിയിപ്പ് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. പറന്നുയരുന്നതിന് തൊട്ടുമുമ്ബുണ്ടായ മുന്നറിയിപ്പിനെ തുടർന്ന് വിമാനത്തില്‍ നിന്ന് യാത്രക്കാർ ചാടിയിറങ്ങുകയും 18 ഓളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മാഞ്ചസ്റ്ററിലേക്ക് പോകാനിരുന്ന വിമാനം പറന്നുയരാൻ തുടങ്ങുന്നതിന് തൊട്ടുമുമ്ബാണ് സംഭവം. അഗ്നിശമനസേനാ വിഭാഗങ്ങളടക്കം ഉടൻ അടിയന്തര ഇടപെടല്‍ നടത്തിയെങ്കിലും ചില യാത്രാക്കാർ വിമാനത്തില്‍ നിന്ന് ചാടിയിറങ്ങിയതാണ് പരിക്കേല്‍ക്കാനിടയാക്കിയത്.
മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ യാത്രക്കാരെ എമർജൻസി എക്സിറ്റുകളിലൂടെ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ ചില യാത്രക്കാർ പരിഭ്രാന്തിയില്‍ ചിറകുകളില്‍ കയറി നിലത്തേക്ക് ചാടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തിനിടെ, യാത്രക്കാരെ എമർജൻസി എക്സിറ്റുകളിലൂടെ ഒഴിപ്പിച്ചു, അവിടെ ചില യാത്രക്കാർ ചിറകുകളില്‍ നിന്ന് നേരിട്ട് നിലത്തേക്ക് ചാടി. പരിക്കേറ്റ 18 പേരില്‍ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതർ പറഞ്ഞു. മറ്റുള്ളവർക്ക് വിമാനത്താവളത്തില്‍ തന്നെ ചികിത്സ ലഭ്യമാക്കി. തീപ്പിടിത്തം ഉണ്ടാകുമ്ബോള്‍ തെളിയുന്ന ബീക്കണ്‍ ലൈറ്റ് തെറ്റായി കത്തിയതാണെന്ന് പിന്നീട് അധികൃതർ സ്ഥിരീകരിച്ചു.