കോട്ടയം : ജനാധിപത്യ വനിതാ കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡണ്ടും, കർഷക ക്ഷേമ ബോർഡ് മെമ്പർറുമായ രാഖി സക്കറിയ, രാഷ്ട്രീയ ജനതാദൾ ജില്ലാ സെക്രട്ടറിമാരായ പി എസ് കുര്യാക്കോസ്, അനിൽ അയർക്കുന്നം എന്നിവരുടെ നേതൃത്വത്തിൽ അമ്പതോളം പ്രവർത്തകർ വിധ രാഷ്ട്രീയപാർട്ടികളിൽ നിന്നും രാജിവെച്ച് ജനതാദൾ ( എസ്) ഇൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു . മന്ത്രി കെ കൃഷ്ണൻകുട്ടി നേതാക്കളെ മാലയിട്ട് സ്വീകരിച്ചു മെമ്പർഷിപ്പ് നൽകി. ജനതാദൾ ജില്ലാ പ്രസിഡണ്ട് എം ടി കുര്യൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജനതാദൾ നേതാക്കളായ രാജീവ് നെല്ലിക്കുന്നേൽ, കെ എസ് രമേഷ് ബാബു, ഡോ. തോമസ് സി കാപ്പൻ, ജോണി ജോസഫ്, സജീവ് കറുകയിൽ, സജി ആലംമൂട്ടിൽ, വി പി സെൽവർ എന്നിവർ പ്രസംഗിച്ചു.
Advertisements