വൈക്കം മൂത്തേടത്തുകാവ്പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ഭക്തിനിർഭരമായി

വൈക്കം: ചിരപുരാതനമായി പാൽക്കാവടിയും പാലഭിഷേക പ്രിയനുമായി ഉണ്ണിക്കണ്ണൻ പരിലസിക്കുന്ന വൈക്കം മൂത്തേടത്തുകാവ്പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ഭക്തിനിർഭരമായി. ഗണപതി ഹോമത്തോടെയാണ് പ്രതിഷ്ഠാ ദിന ചടങ്ങുകൾ ആരംഭിച്ചത്.

Advertisements

തുടർന്ന് നടന്ന പാലഭിഷേകംകളഭാഭിഷേകം, ദർശന പ്രധാനമായ ഉച്ചപൂജയിലും പ്രസാദ ഊട്ട് തുടങ്ങിയവയിൽ നൂറുകണക്കിനു ഭക്തർ പങ്കെടുത്തു.പൂജാകർമ്മങ്ങൾക്ക് ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരി,പ്രഷാദ്പട്ടേരി എന്നിവർമുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്ര ചടങ്ങുകൾക്ക് ക്ഷേത്രം ഊരാഴ്മ മുഖ്യകാര്യദർശി എ.ജി. വാസുദേവൻ നമ്പൂതിരി,ക്ഷേത്രമേൽശാന്തി എ.വി.ഗോവിന്ദൻ വിവിധ സമിതിയംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

Hot Topics

Related Articles