വോട്ടർപട്ടിക പരിഷ്കരണത്തില്‍ വിമർശനം രൂക്ഷം ! പൗരത്വ രേഖയിൽ ആധാറില്ല

ന്യൂഡല്‍ഹി: വോട്ടർപട്ടിക പരിഷ്കരണത്തില്‍ വിമർശനം ഉയരുന്നതിനിടെ, ബിഹാറില്‍ വോട്ടർപട്ടികയിലുള്‍പ്പെടാൻ സമർപ്പിക്കേണ്ട പൗരത്വരേഖകളില്‍ ആധാറില്ല.ആധാറും റേഷൻ കാർഡും ഡ്രൈവിങ് ലൈസൻസുമടക്കമുള്ള രേഖകള്‍ ഒഴിവാക്കിയുള്ള 11 രേഖകളാണ് വോട്ടർപട്ടികയില്‍ പേര് ഉള്‍പ്പെടുത്താനുള്ള രേഖയായി കമ്മിഷൻ നിർദേശിച്ചത്.

Advertisements

വ്യക്തികളുടെ തിരിച്ചറിയല്‍രേഖയായി നേരത്തേ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും സർക്കാർ ആനുകൂല്യങ്ങള്‍ക്ക് നിർബന്ധമാക്കുകയും ചെയ്തതാണ് ആധാർ. ബിഹാറിന്റെ സാമൂഹിക, സാമ്ബത്തിക പശ്ചാത്തലത്തില്‍ കമ്മിഷൻ നിർദേശിച്ച 11 പൗരത്വതിരിച്ചറിയല്‍ രേഖകള്‍ സംഘടിപ്പിക്കുക എളുപ്പമാവില്ലെന്നും ചൂണ്ടിക്കാട്ടുന്നു. വോട്ടർപട്ടിക പരിഷ്കരണം ഭേദഗതിചെയ്ത പൗരത്വനിയമം പിൻവാതിലിലൂടെ നടപ്പാക്കാനുള്ള നീക്കമാണെന്നും ആരോപണമുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വോട്ടർപട്ടിക പരിഷ്കരണം: ആധാറിലും ആശങ്ക
ബിഹാറില്‍ വോട്ടർപട്ടിക പരിഷ്കരണത്തില്‍ പട്ടികയിലുള്‍പ്പെടാൻ സമർപ്പിക്കേണ്ട പൗരത്വരേഖകളില്‍ ആധാർ ഒഴിവാക്കിയതില്‍ ആശങ്കയേറെയാണ്. ആധാറിനെ മാറ്റിനിർത്തി, പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകളാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെടുന്നതെന്നാണ് ആരോപണം.

എന്നാല്‍, ആധാർ ഒഴിവാക്കാനുള്ള കാരണങ്ങളിലൊന്ന് ബംഗ്ലാദേശില്‍നിന്നടക്കമുള്ള അനധികൃത കുടിയേറ്റമാണെന്നും സൂചനയുണ്ട്. അനധികൃതമായി കുടിയേറുന്നവർ വ്യാജ ആധാർ സംഘടിപ്പിച്ചതായ റിപ്പോർട്ടാണ്, 2003-നുശേഷം ബിഹാറില്‍ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിശോധനാപ്രക്രിയയിലേക്ക് കമ്മിഷൻ കടക്കാൻ കാരണമെന്നാണ് വിവരം. ഇതാണ് പൗരത്വത്തിനാവശ്യമായ രേഖകള്‍ കമ്മിഷൻ ആവശ്യപ്പെടാൻ കാരണമെന്നും ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, വ്യക്തികളുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാർഡായ ആധാർ വോട്ടർപട്ടികയില്‍ പേരുചേർക്കുന്നതിന് പരിഗണിക്കാത്തത് വ്യാപക പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. സാധാരണ ആധാറും അനുബന്ധ വിവരങ്ങളും നല്‍കിയാണ് പലരും വോട്ടർപട്ടികയില്‍ പേര് ചേർത്തിരുന്നത്. ഇങ്ങനെ പട്ടികയില്‍ ഉള്‍പ്പെടുന്നവർ വോട്ടെടുപ്പില്‍ നിന്ന് പുറത്താകുമോെയന്നാണ് ആശങ്ക. ബിഹാറില്‍ തുടങ്ങിയ പ്രക്രിയ അടുത്ത വർഷം നടക്കാനിരിക്കുന്ന പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പിലും നടപ്പാക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്കിനെയാവും കാര്യമായി ബാധിക്കുക

എന്തുകൊണ്ട് ആധാർ വേണ്ടാ

വോട്ടർ തിരിച്ചറിയല്‍ കാർഡ് നമ്ബറുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ തൃണമൂല്‍ അടക്കമുള്ള പ്രതിപക്ഷപാർട്ടികള്‍ എതിർത്തിരുന്നു. അതിനാല്‍ 11 അടിസ്ഥാനരേഖകളില്‍ ആധാറിനെ ഉള്‍പ്പെടുത്തുന്നത് എന്തിനാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചോദ്യം. ‘ആധാർ എന്നത് വ്യക്തിത്വം തിരിച്ചറിയാനുള്ള രേഖമാത്രമാണ്, ജനനത്തീയതിയോ പൗരത്വമോ തെളിയിക്കുന്നതല്ല’ എന്ന് ആധാർ കാർഡുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ആധാർ പൗരത്വത്തിനോ ജനനത്തീയതിക്കോ ജനിച്ച സ്ഥലം തെളിയിക്കുന്നതിനോ ഉള്ള രേഖയാവുന്നില്ലെന്നും വാദിക്കുന്നു.

Hot Topics

Related Articles