മാഡ്രിഡ് : കൊവിഡ് കാലത്ത് യുപിയില്‍ നിന്നും ബിഹാറില്‍ നിന്നും രോഗം ബാധിച്ച് മരിച്ച ആയിരക്കണക്കിന് മനുഷ്യരുടെ മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ ഉപേക്ഷിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത് അടുത്തകാലത്താണ്.ഗംഗാ നദി മാത്രമല്ല ഇന്ത്യയിലെ ഏതാണ്ടെല്ലാ നദികളും മാലിന്യ വാഹകരാണെന്ന് പലപ്പോഴായി നടന്ന പഠനങ്ങള്‍ തെളിവ് നല്കുന്നു. അതേസമയം നദികളിലെ മാലിന്യം നീക്കി നദികള്‍ വൃത്തിയാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കോടിക്കണക്കിന് പണമാണ് ചെലവഴിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളും പറയുന്നു. ഇതിനിടെയാണ് കഴിഞ്ഞ 102 വര്‍ഷമായി മാലിന്യം കാരണം ജനങ്ങളോട് നദിയില്‍ ഇറങ്ങരുതെന്ന് ആവശ്യപ്പട്ടെരുന്ന ഫ്രാന്‍സ് നദി ശുദ്ധീകരിച്ച് ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തെന്ന വാര്‍ത്ത വരുന്നത്.
കഴിഞ്ഞ ഒളിമ്ബിക്സിന് നീന്തല്‍ മത്സരങ്ങള്‍ നടത്തുന്നതിനായി പാരീസിലൂടെ ഒഴുകുന്ന സെയ്ന് നദി ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫ്രാന്‍സ് തുടക്കം കുറിച്ചത്. ഒളിമ്ബിക്സിലെ ചില നീന്തല്‍ മത്സരങ്ങള്‍ സെയ്ന് നദിയില്‍ വച്ച് നടത്തിയിരുന്നു. എന്നാല്‍ ചില മത്സരാര്‍ത്ഥികള്‍ക്ക് ത്വക് രോഗങ്ങള്‍ പിടിപെട്ടതായി വാര്‍ത്തകള്‍ പുറത്ത് വന്നു. പിന്നീടിങ്ങോട്ട് നദിയിലെ ജലത്തിന്റെ ഗുണനിരവാരം കൂട്ടുന്നതിനായി ശ്രമകരമായ പദ്ധതികളാണ് ഫ്രാന്‍സ് നടപ്പാക്കിയത്. ഒടുവില്‍ 102 വർഷങ്ങള്‍ക്ക് ശേഷം ആദ്യമായി സെയ്ന് നദി പൊതുജനങ്ങള്‍ക്ക് നീന്തിക്കുളിക്കാനായി തുറന്നു കൊടുത്തു.