തലയോലപ്പറമ്പ്: കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ കരിപ്പാടം ശാഖയുടെ നേതൃത്വത്തിൽ നടത്തിയ സംയുക്ത കുടുംബ സംഗമം യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ബേബി ആനിക്കാട് അധ്യക്ഷത വഹിച്ചു യോഗത്തിൽ ഗുരുപൂജ, മുതിർന്ന അംഗങ്ങളെ ആദരിക്കൽ, പഠന ഉപകരണവിതരണം, കലാ പരിപാടികൾ, കൈകൊട്ടി കളി എന്നിവയും ഉണ്ടായിരുന്നു.ചെമ്പഴന്തി കുടുംബ യൂണിറ്റ് ചെയർമാൻ രാജേഷ് നാലുകണ്ടതിൽ സ്വാഗതം ആശംസിച്ചു.ശാഖാ സെക്രട്ടറി എൻ എസ് ഹർഷൻ സംഘടനാ സന്ദേശം നൽകി. വനിതാ സംഘം പ്രസിഡന്റ് ഷൈനി വിനോദ്, സന്തോഷ് കണിയാരുകുന്നേൽ, അനിത ഹർഷൻ, ശാന്തമ്മ സുകുമാരൻ ഈ ആർ നടേശൻ, ഉഷ സന്തോഷ് എന്നിവർ നേതൃത്വം നൽകി.
Advertisements