തിരുവനന്തപുരം കഠിനങ്കുളത്ത് നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു : കാപ്പ ചുമത്തിയത് നാൽപ്പതോളം ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ

തിരുവനന്തപുരം : കഠിനംകുളം,മംഗലപുരം, കഴക്കൂട്ടം, തുടങ്ങി നിരവധി സ്റ്റേഷനുകളിലായി നാൽപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ കഠിനംകുളം പഞ്ചായത്ത് ഓഫീസിന് സമീപം ലക്ഷം വീട്ടിൽ രാഘവൻ മകൻ രതീഷിനെ (പഞ്ചായത്ത് ഉണ്ണി – 39 ) കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം റൂറൽ എസ്പി ഡോ.ദിവ്യ വി ഗോപിനാഥിന്റെ ശുപാർശ പ്രകാരമാണ് നടപടി.

Advertisements

പൊലീസ് റിപ്പോർട്ടിനെ തുടർന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസയാണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്. ആറ്റിങ്ങൽ ഡിവൈഎസ്പി ഡി സുനീഷ് ബാബു, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി സ്റ്റുവർട്ട് കീലർ, എന്നിവരുടെ മേൽനോട്ടത്തിൽ കഠിനംകുളം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എ. അൻസാരിയുടെ നേതൃത്വത്തിൽ ചിറയിൻകീഴ് സബ്ഇൻസ്പെക്ടർ വിഎസ് ബിനീഷ്, കഠിനംകുളം സബ് ഇൻസ്‌പെക്ടർ സജു വി , ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനയിലെ ടീമംഗങ്ങളായ എ.എസ്.ഐ ദിലീപ്, ഷിജു, അനിൽ രാജ് കൂടാതെ കഠിനംകുളം പൊലീസ് സ്റ്റേഷൻ കാപ്പാ സെൽ ഉദ്യോഗസ്ഥനായ സിവിൽ പൊലീസ് ഓഫീസർ സുരേഷ് കുമാർ ബി, ജില്ലാ കാപ്പാ സെല്ലിലെ പ്രതിഭ, ഗിരീഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴക്കൂട്ടം മംഗലപുരം പൊലീസ് സ്റ്റേഷനുകളിൽ 2021 ൽ 2 ക്രിമിനൽ കേസുകളിൽ അറസ്റ്റിലായ ശേഷം ജാമ്യമെടുത്ത് പലസ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരെയാണ് അറസ്റ്റിൽ ആയിട്ടുള്ളത്. തിരുവനന്തപുരം റൂറൽ ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യ വിരുദ്ധർക്കും എതിരേയുള്ള പൊലീസിന്റെ ശക്തമായ നടപടികളുടെ ഭാഗമായാണ് ഈ പ്രതിക്കെതിരെ കാപ്പാ ചുമത്തിയത്. തുടർന്നും ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കും എതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

Hot Topics

Related Articles