കനത്ത മഴ, ഹെലികോപ്ടർ ഇറക്കാനായില്ല; ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ ഗുരുവായൂർ സന്ദർശനം തടസപ്പെട്ടു

തൃശ്ശൂർ : ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ ഗുരുവായൂർ യാത്ര തടസപ്പെട്ടു. കനത്ത മഴ കാരണം ഗുരുവായൂർ ശ്രീകൃഷ്ണ കോളജിന്റെ ഹെലിപ്പാഡിൽ ഹെലികോപ്ടർ ഇറക്കാനായില്ല. ഉപരാഷ്ട്രപതിയുമായി ഹെലികോപ്ടർ കൊച്ചിയിലേക്ക് മടങ്ങി. 

Advertisements

10.40ന് കൊച്ചി കളമശ്ശേരിയിലെ നാഷ്ണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിലെ സംവാദ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. കാലവസ്ഥ അനുകൂലമെങ്കിൽ കൊച്ചിയിലെ പരിപാടിക്ക് ശേഷം ധൻകർ ഗുരൂവായൂരിലെത്തും.12.35ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉപരാഷ്ട്രപതി ഡൽഹിക്ക് മടങ്ങും. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് രാവിലെ 8 മണി മുതൽ കളമശ്ശേരി ഭാഗത്ത് ഗതാഗതനിയന്ത്രണം ഉണ്ടാകും.

Hot Topics

Related Articles