കോട്ടയം : ജില്ലയിലെ ആറുകളിലും കായലിലും നീർനായുടെ എണ്ണം വലിയതോതിൽ വർദ്ധിച്ചിരിക്കുന്നത് സമീപത്ത് താമസിക്കുന്നവർക്കും മീൻ വളർത്തലിൽ എർപ്പെട്ടിരിക്കുന്ന കർഷകർക്കും കടുത്ത ഭീക്ഷണി ആയിരിക്കുന്ന സാഹചര്യത്തിൽ നീർനായെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് സർക്കാരിനോട് ആവശൃപ്പെട്ടു.
നീർനായ് കടിച്ചു കുത്തിവെപ്പ് എടുത്തതിനു ശേഷം വീട്ടിൽ എത്തിയ വീട്ടമ്മ ഹൃദയാഘാതം മൂലം മരണപ്പെടുക ഉണ്ടായി. ആറുകളുടെയും കായലുകളുടെയും സമീപം താമസിക്കുന്നവർ വെള്ളത്തിൽ ഇറങ്ങാൻ ഭയപ്പെടുകയാണ് തുണിഅലക്കാനും പാത്രങ്ങൾ കഴുകാനും വെള്ളത്തിൽ ഇറങ്ങാതെ നിവൃത്തിയും ഇല്ല. സ്ത്രീകളാണ് നീർനായ്ക്കളുടെ ആക്രമണത്തിന് ഇരയാകാൻ കൂടുതൽ സാധ്യത എന്നതും പ്രശനത്തിന്റെ ഗുരുതരാവസ്ഥ വർദ്ധിപ്പിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലക്ഷങ്ങൾ മുടക്കി മീൻ വളർത്തലിൽ ഏർപ്പെട്ട കർഷകരും നീർനായ് ശല്യം മൂലം പൊറുതിമുട്ടുകയാണ്. കുട്ടമായ് എത്തുന്ന നായ്ക്കൾ കുളങ്ങളിലെ മീനുകളെ തിന്നുതീർക്കുകയാണ് കല്ലുകൊണ്ട് കെട്ടിയ കുളങ്ങളിൽ പോലും ഇവയുടെ ശല്യം ഉണ്ട് കുളങ്ങൾക്ക് ചുറ്റും കട്ടികൂടിയ വലകൾ കൊണ്ട് സുരക്ഷ ഒരുക്കിയിട്ടും ഇവയുടെ ശല്ല്യത്തിൽ നിന്നു രക്ഷയില്ലന്നും എബി ഐപ്പ് പറഞ്ഞു.