കൊച്ചി: നെടുമ്പാശ്ശേരിയിൽ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച. സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ മദ്യപിച്ചെത്തുകയായിരുന്നു. കെഎപി രണ്ടാം ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് മദ്യപിച്ചെത്തിയത്. ഈ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്നാണ് വിവരം. ഗുരുവായൂർ ക്ഷേത്രദർശനത്തിനാണ് ഉപരാഷ്ട്രപതി എത്തിയത്.
സുരക്ഷാ ഹൗസിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് ഡ്യൂട്ടിക്ക് മദ്യപിച്ചത്തിയത്. സംശയം തോന്നിയ മറ്റ് ഉദ്യോഗസ്ഥർ ഉടൻ രക്ത പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ ഉദ്യോഗസ്ഥൻ മദ്യപിച്ചതായി തെളിഞ്ഞു. അതേസമയം, സംഭവത്തിൽ അന്വേഷണം നടക്കുന്നുവെന്നും നടപടി ഉടൻ ഉണ്ടാകുമെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉച്ചയ്ക്ക് 1.35 നാണ് ഉപരാഷ്ട്രപതി ഗുരുവായൂർ ക്ഷേത്രത്തിലെത്തിയത്. അവിടെ നിന്ന് 1.48 ന് തിരിച്ചിറങ്ങി. 2 .15 ന് ശ്രീകൃഷ്ണ കോളേജ് ഹെലിപാഡിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്കും പുറപ്പെട്ടു. തുടർന്ന് വിമാനത്താവളത്തിലെത്തിയപ്പോഴാണ് സുരക്ഷാവീഴ്ച്ചയുണ്ടായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വലിയ സുരക്ഷയാണ് ഒരുക്കിയിരുന്നത്.