കോത്തല ഗവണ്മെന്റ് വി എച്ച് എസ് എസ്സിൽ യൂണിഫോം വിതരണോത്ഘാടനം നടത്തി

എസ് എൻ പുരം : കോത്തല ഗവണ്മെന്റ് വി എച്ച് എസ് എസ്സിൽ പുതിയ അക്കാദമിക വർഷത്തെ യൂണിഫോമിന്റെ വിതരണോത്ഘാടനം വാർഡ് മെമ്പർ സന്ധ്യ സുരേഷ് മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സൗരവ് കൃഷ്ണ വി എസ്സിന് നൽകിക്കൊണ്ട് നിർവഹിച്ചു. ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ ബി, അധ്യാപകരായ റജി എസ്, എൽജോ റ്റി ആൻഡ്രൂസ്, ശുഭ എസ് നായർ, അശ്വതി എസ്, സോന അലക്സ്‌, രക്ഷകർതൃ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു. ഈ വർഷം മുതൽ ജൻഡർ ഫ്രീ യൂണിഫോം നടപ്പാക്കാൻ തീരുമാനിച്ചതായി ഹെഡ്മാസ്റ്റർ അറിയിച്ചു.

Advertisements

Hot Topics

Related Articles