‘ആലപ്പുഴ ജില്ലാ ശാസ്ത്രസാഹിത്യ പരിഷത്തും അസ്ട്രോ കേരള ആലപ്പുഴ
ചാപ്റ്ററും സംയുക്തമായി ചേർത്തല ബോയ്സ് ഹൈസ്കൂളിൽ സംഘടിപ്പിച്ച റിഫ്രാക്ടർ ടെലിസ്കോപ്പ് നിർമ്മാണ വർക്ക്ഷോപ് വൈവിധ്യമാർന്ന ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു വർക്ക്ഷോപ്പിലെ സ്ത്രീകളുടെയും കുട്ടികളുടെയും സജീവ പങ്കാളിത്തം പൊതു സമുഹത്തിൽ വളർന്നുവരുന്ന ജ്യോതിശാസ്ത്ര താൽപ്പര്യങ്ങളെ അടയാളപെടുത്തുന്നതായിരുന്നു.



























വൈദ്യുതിവകുപ്പിലെ റിട്ടേ .. ചീഫ് എൻജിനീയർ എൻ. ആർ ബാലകൃഷ്ണൻ , എസ്.എൻ. കോളേജിലെ റിട്ടേ: പ്രിൻസിപ്പാൾ ടി. പ്രദീപ് , ,കോളേജ് അധ്യാപകനായ ഡോ: സദാശിവൻ , ഹെൽത്ത് ഇൻസ്പെക്ടർ ഹരികുമാർ , പ്ലസ് ടു അധ്യാപകനായ ജീവൻ ദാസ് ആരോഗ്യ വകുപ്പിലെ ഫാർമർസിസ്റ്റ് സുമഷ് തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ള നിരവധി ആൾക്കാർ ടെലിസ്കോപ്പ് നിർമ്മാണ വർക്ക്ഷോപ്പിൽ പങ്കെടുത്തു .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലയിലെ പരിക്ഷത്തിൻ്റെ മുതിർന്ന പ്രവർത്തകനായ
എൻ. ആർ . ബാലകൃഷ്ണൻ സാർ അധ്യക്ഷത വഹിച്ച യോഗത്തിൽ എൻ. എസ് മുരളിധരൻ സ്വാഗതം ആശംസിച്ചു.
ജില്ലാ പ്രസിഡന്റ് ഡോ. ടി പ്രദീപ് ടെലിസ്കോപ്പ് നിർമ്മാണ വർക്ക്ഷോപ്പ് ഉൽഘാടനം ചെയ്തു .ടെലിസ്കോപ്പിൻ്റെ ശാസ്ത്രവും ചരിത്രവും എന്ന വിഷയത്തിൽ എൻ .എസ്. സന്തോഷ് ക്ലാസ്സ് നയിച്ചു.
തുടർന്ന് നടന്ന ടെലിസ്കോപ്പ് നിർമ്മാണ വർക്ക്ഷോപ്പിന് ആസ്ട്രോ കോട്ടയം ജില്ലാ കോഡിനേറ്റർ ബിനോയി പി. ജോണി സീനിയർ അമച്വർ ആസ്ട്രോണമർ രവിന്ദ്രൻ കെ.കെ . അമച്വർ ആസ്ട്രോണമർ ശ്രീജേഷ് ഗോപാൽ ജൂനിയർ അമച്വർ അസ്ട്രോണമർ അദിതി പ്രാൺരാജ് എന്നിവർ നേതൃത്വം നൽകി. സാധാരണ ലെൻസുപയോഗിച്ചുള്ള റിഫ്രാക്ടർ ടെലിസ്കോപ്പ് നിർമ്മാണത്തിനു ശേഷം ആക്രോമാറ്റിക്ക് ലെൻസ് ഉപയോഗിച്ച് നിർമ്മിച്ച ടെലിസ്കോപ്പ് പരിചയപ്പെടുത്തി കൊണ്ടാണ് വർക്ക്ഷോപ്പ് സമാപിച്ചത് .
പരിഷത്ത് പ്രവർത്തകരായ
ദീപു കാട്ടൂർ, വി എസ് രവീന്ദ്രനാഥ്,
രഞ്ജിത്ത് ആർ എന്നിവർ വർക്ക്ഷോപ്പിന് മേൽനോട്ടം വഹിച്ചു.
ചേർത്തല ഗവ. പോളിടെക്നികിലെ എൻ എസ് എസ് അംഗങ്ങൾ വർക്ക്ഷോപ്പിൽ വോളണ്ടിയർമാരായി ആയി പ്രവർത്തിച്ചു. ജിവിതത്തിലെ വ്യത്യസ്തമായൊരു അനുഭവമായിരിന്നുവെന്നും തുടർന്നും ജ്യോതിശാസ്ത്ര പ്രവർത്തനങ്ങളിൽ പങ്കാളിയാകുവാൻ താൽപ്പര്യമുണ്ടെന്നും വർക്ക്ഷോപ്പിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു .