കോട്ടയം: പേരൂരിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഏറ്റുമാനൂർ സ്വദേശിയായ ജോമി ഷാജി (32)യാണ് മരിച്ചത്. മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി ഏറ്റുമാനൂർ മണർകാട് ബൈപ്പാസിൽ പേരൂരിലായിരുന്നു അപകടമെന്നാണ് ലഭിക്കുന്ന വിവരം. ജോമി സഞ്ചരിച്ചിരുന്ന കാർ പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് പരിക്കേറ്റ ജോമിയെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.
Advertisements

